കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും സീറ്റ് നൽകണമെന്ന കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ആവശ്യം ന്യായമെന്ന് കെ.വി.തോമസ് എംപി. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ എറണാകുളം മണ്ഡലത്തിൽ യുഡിഎഫിനു വേണ്ടി ആരു മത്സരിച്ചാലും ജയിക്കും. സംഘടനാ പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം കെഎസ്യുവിനുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കെ.വി.തോമസ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.
കെഎസ്യു മൂന്നും യൂത്ത് കോൺഗ്രസ് സീറ്റുകൾ ആവശ്യപ്പെടുന്നെന്നാണ് റിപ്പോർട്ട്. എറണാകുളത്ത് അടക്കം യുവാക്കളെ മത്സരിപ്പിക്കണമെന്നും നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയിൽ ആവശ്യം ഉയര്‍ന്നിരുന്നു.