കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കാരാപ്പുഴ കുന്നത്തുകളത്തില്‍ കെ.വി. വിശ്വനാഥ(63)ന്‍ സ്വകാര്യ ആശുപത്രിയില്‍നിന്നും ചാടി ജീവനൊടുക്കി. ഇന്നു രാവിലെ 8.30നാണു സംഭവം. കെട്ടടിത്തിന്റെ നാലാം നിലയില്‍നിന്നും ചാടിയ വിശ്വാനാഥന്‍ കെട്ടിടത്തിലെ ഇരുന്പുനിര്‍മിത കൈവഴിയിലേക്കാണു വീണത്.
ഉടന്‍തന്നെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി ചികിത്സനടത്തിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വിശ്വനാഥന്‍ വ്യാഴാഴ്ചയാണു ജാമ്യത്തിലിറങ്ങിയത്. അന്നുതന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. തട്ടിപ്പുകേസില്‍ അറസ്റ്റിലായതോടെ മാനസികമായി ന്യൂനത അനുഭവപ്പെട്ട വിശ്വനാഥന്‍ മറ്റുള്ളവരുമായി ഇടപെടുന്നതില്‍നിന്നും മാറി നിന്നിരുന്നു.