പത്തനംതിട്ട: റേഷൻ വിഹിതം വെട്ടിക്കുറച്ച രണ്ടായിരത്തിലെ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു് റേഷൻ വ്യാപാരി സംഘടന അന്നത്തെ പ്രധാനമന്ത്രിക്കു നൽകാനുള്ള നിവേദനത്തിൽ ആദ്യ ഒപ്പുകാരനായതിനൊപ്പം ഒരു രൂപയും സമ്മാനിച്ച സംഭവം ഓർമയിൽ സൂക്ഷിച്ച് കെ.വി. തോമസ്.
പാർലമെന്റിലേക്ക് മാർച്ച് നടത്താനുള്ള റേഷൻ വ്യാപാരി സംഘടന തീരുമാനിക്കുകയും മാർച്ചിനോടനുബന്ധിച്ച് പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിക്ക് നൽകുവാനുള്ള നിവേദനം ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ മെത്രാപ്പോലീത്തയെയും കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാനുമാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കെ. വി. തോമസും സെക്രട്ടറി ജോണ്സൻ വിളവിനാലും തിരുവല്ല അരമനയിൽ എത്തിയത്.
സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു ഒപ്പ് ഒരു രൂപ പരിപാടിയുടെ ഭാഗമായി നിവേദനത്തിൽ ഒപ്പിട്ട മെത്രാപ്പോലീ്ത്ത ഉദ്ഘാടനം ചെയ്തശേഷം ഒരു രൂപ നാണയതുട്ട് കെ.വി. തോമസിന് നൽകുകയും എന്റെ റേഷൻ മുടക്കരുത് എന്ന് പറഞ്ഞു.
ഒപ്പം ഭിക്ഷക്കാരന് ഭിക്ഷ കൊടുത്ത് കഥയിലേക്കും അദ്ദേഹം കടന്നു.
ഒരിക്കൽ ഭിക്ഷക്കാരൻ അരമനയിൽ വന്നതും ഭിക്ഷ കൊടുത്ത് അവൻ തിരിച്ചു പോകാൻ നേരം തിരുമേനിയോട് തിരുമേനി വിഷമിക്കേണ്ട എന്നും അടുത്ത ഞായറാഴ്ചയിലെ സ്തോത്രകാഴ്ച പെട്ടിയിൽ ഈ നാണയത്തുട്ട് കാണും എന്ന് പറഞ്ഞതും കെ.വി. തോമസ് അന്തിമോപചാരം അർപ്പിക്കാനെത്തിയപ്പോഴാണ് ഓർമിച്ചെടുത്തത്.