ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കെ.​വി വി​ജ​യ​ദാ​സ് എം​എ​ൽ​എ ക്കെ​തി​രെ കേ​സെ​ടു​ത്തു; പ്ര​ച​രി​ക്കു​ന്ന ശ​ബ്ദ സം​ഭാ​ഷ​ണം ത​ന്‍റേത​ല്ലെ​ന്ന് എംഎൽഎ

പാ​ല​ക്കാ​ട്: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കെ.​വി വി​ജ​യ​ദാ​സ് എം​എ​ൽ​എ യ്ക്കെ​തി​രെ കേ​സെ​ടു​ത്തു. മ​ണ്ണാ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ​റെ​യാ​ണ് കോ​ങ്ങാ​ട് എം​എ​ൽ​എ കെ. ​വി വി​ജ​യ​ദാ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ പൂ​ഞ്ചോ​ല ഭാ​ഗ​ത്തെ ഓ​ട​ക്കു​ന്നി​ൽ വ​നം​ഭൂ​മി ക​യ്യേ​റി​യ​ത് ഒ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ട​ത്തേ​ക്ക് പോ​യാ​ൽ കാ​ലു​വെ​ട്ടു​മെ​ന്ന് കെ.​വി വി​ജ​യ​ദാ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​മ​ട​ക്ക​മു​ള്ള സി​ഡി സ​ഹി​ത​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രാ​തി ന​ല്കി​യ​ത്. ഈ ​ശ​ബ്ദ​സം​ഭാ​ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന ശ​ബ്ദ സം​ഭാ​ഷ​ണം ത​ന്‍റേത​ല്ലെ​ന്നും കെ.​വി വി​ജ​യ​ദാ​സ് പ​റ​ഞ്ഞു.

Related posts