അങ്ങനെയൊ ക്കെയുള്ള ക്വിഡ് എഎംടിയുടെ വിശേഷങ്ങളിലൂടെ…
പുറംമോടി: ഒരു ലിറ്റർ എൻജിൻ മോഡലിലാണ് ഓട്ടോമാറ്റിക് ഗിയർബോക്സ് നല്കി ക്വിഡ് എഎംടിയെ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽതന്നെ കെട്ടിലും മട്ടിലും കാര്യമായ മാറ്റങ്ങൾ നടത്തിയിട്ടില്ലെന്നുള്ളതാണ് വാസ്തവം. പുറംവശത്തിന്റെ രൂപകല്പന മുൻ മോഡലുകളെ പോലെ തന്നെയാണ്. ഉയർന്ന ബോണറ്റിനും വലിയ ഹെഡ്ലാന്പുകൾക്കുമൊപ്പം ലൈറ്റ് കണ്‍സോളിനു സമാന്തരമായി രണ്ടു നിരയായി ഹണികോന്പ് ഡിസൈനിലുള്ള ഗ്രില്ലും അതിനു മധ്യത്തിൽ ക്രോം ഫിനീഷിംഗിലുള്ള റെനോയുടെ ലോഗോയും നല്‍കിയിട്ടുണ്ട്.
മുന്നിലെ നന്പർപ്ലേറ്റിനു സമാന്തരമായി കുഴിഞ്ഞ പ്രതലത്തിലാണ് ഫോഗ് ലാന്പുകളുടെ സ്ഥാനം. വീൽ ആർച്ചിലെ ക്ലാഡിംഗും അതിലെ ടേണ്‍ ഇൻഡിക്കേറ്ററും ഡോർക്ലാഡിംഗുകളിലെ ഗ്രാഫിക്സ് ഡിസൈനും മൾട്ടികളർ റിയർവ്യൂ മിററുമാണ് വശങ്ങൾക്ക് അഴക് നല്‍കുന്നത്.
രണ്ടാം വരവിലും മൂന്നാം വരവിലും യാതൊരുവിധ മാറ്റത്തിനും വിധേയമാകാത്ത പിൻഭാഗമാണ് ക്വിഡിനുള്ളത്. സൈഡ് ബോഡിയിലും ഹാച്ച്ഡോറിലുമായി സ്ഥാപിച്ചിട്ടുള്ള ടെയ്ൽ ലാന്പും സ്പോർട്ടി സ്പോയിലറുമാണ് പിൻഭാഗത്ത് എടുത്തുപറയാനാകുന്ന ഘടകങ്ങൾ. വീൽ ആർച്ചിലെ ക്ലാഡിംഗ് പിന്നിലെ ബന്പറിൽ എത്തിച്ചിരിക്കുന്നതും പിൻഭാഗത്തെ ആകർഷകമാക്കുന്നു.
ഉൾവശം: ഓട്ടോമാറ്റിക് ക്വിഡിലെ മാറ്റം പ്രകടമാകുന്നത് ഇന്റീരിയറിലാണ്. സാധാരണ ഓട്ടോമാറ്റിക് മോഡലുകളിൽനിന്നു വ്യത്യസ്തമായ രീതിയിലാണ് ഗിയർ ഷിഫ്റ്റിംഗ് സംവിധാനം.
മൾട്ടിടോണ്‍ ഡാഷ്ബോർഡിൽനിന്നു കറുപ്പിലേക്കുള്ള മാറ്റമാണ് ഡാഷ്ബോർഡിൽ കാണുന്നത്. ഡാഷ്ബോർഡിന്റെ വശങ്ങളിലായി ക്രോം ആവരണമുള്ള റൗണ്ടിലും എസി വെന്റുകളും മധ്യത്തിൽ സെന്റർ കണ്‍സോളിന്റെ ഭാഗമായി തന്നെ പിയാനോ ബ്ലാക്ക് നിറത്തിലുമാണ് എസി വെന്റുകൾ. ഇതിനു താഴെ ജിപിഎസ്, കാമറ സ്ക്രീൻ, റോഡ് മാപ്, ഐപ്ലേ, ആൻഡ്രോയിഡ്, ഗൂഗിൾ എന്നിവയുമായി ബന്ധിപ്പിക്കാവുന്ന മ്യൂസിക് സിസ്റ്റവും ഉൾപ്പെടുന്ന ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്. മാന്വൽ ക്ലൈമറ്റ് കണ്ട്രോളിംഗ് യൂണിറ്റാണ് ഇതിനുള്ളത്.
സെന്റർ കണ്‍സോളിനു താഴെയായി ഡ്രൈവിംഗ് മോഡ് നിയന്ത്രിക്കാൻ ഒരു നോബ് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സാധാരണ ഓട്ടോമാറ്റിക് കാറുകളിലെ ഗിയർ ലിവറിനുള്ള ഭാഗം ക്വിഡിൽ പൂർണമായി സ്റ്റോറേജ് സ്പേസായി മാറ്റിയിരിക്കുകയാണ്. ഡ്രൈവ്, ന്യൂട്രൽ, റിവേഴ്സ് എന്നീ മൂന്നു മോഡുകളാണ് ഇതിലുള്ളത്. മീറ്റർ കണ്‍സോൾ, സ്റ്റിയറിംഗ് എന്നിവയിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല.
മുൻനിരയിലെയും പിൻനിരയിലെയും യാത്രക്കാരെ ഒരുപോലെ പരിഗണിക്കും വിധം ആവശ്യത്തിനു ലെഗ് സ്പേസും വലിയ സീറ്റുകളുമാണ് ക്വിഡിനുള്ളത്. എതിരാളികളെ അപേക്ഷിച്ച് 300 ലിറ്റർ എന്ന ഉയർന്ന ബൂട്ട് സ്പേസും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വലുപ്പം: 3679 എംഎം നീളവും 1579 എംഎം വീതിയും 1478 എംഎം ഉയരത്തിനുമൊപ്പം 180 എംഎം ഗ്രൗണ്ട് ക്ലിയറൻസും നല്കിയിരിക്കുന്നതിനാൽ കോംപാക്ട് എസ്യുവിയുടെ തലയെടുപ്പ് ക്വിഡിൽ കാണാം.
എൻജിൻ: ഒരു ലിറ്റർ 1000 സിസി എൻജിൻ ക്വിഡിലാണ് ഈസി ആർ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ്. ഈ എൻജിൻ 67 ബിഎച്ച്പി കരുത്തും 91 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുക.
സുരക്ഷ: ക്വിഡിന്റെ ഓപ്ഷണൽ മോഡലുകളിൽ ഡ്രൈവർ സൈഡ് എയർബാഗും ഫ്രണ്ട് ഡിസ്ക് ബ്രേക്കും സീറ്റ് ബെൽറ്റും സുരക്ഷയ്ക്കായി നല്കിയിരിക്കുന്നു.
മൈലേജ്: എഎംടി സംവിധാനമായതിനാൽ മാന്വൽ മോഡലുകളേക്കാൾ മൈലേജ് കന്പനി അവകാശപ്പെടുന്നുണ്ട്, 24.4 കിലോമീറ്റർ.
വില: രണ്ടു വേരിയന്റുകളിലായി ഇറങ്ങുന്ന ക്വിഡ് എഎംടിക്ക് 2.84 ലക്ഷം രൂപയും 4.25 ലക്ഷം രൂപയുമാണ് വില.
ടെസ്റ്റ് ഡ്രൈവ്: റെനോ കോട്ടയം, 8138001111
അജിത് ടോം