കേ​യി റു​ബാ​ത്ത് അ​വ​കാ​ശി​ക​ൾ കോ​ട​തി​യി​ൽ; വ​രു​മോ ത​ല​ശേ​രി​യി​ലേ​ക്ക് 5,000 കോ​ടി ? കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നോ​ട്ടീ​സ്

ത​ല​ശേ​രി: കേ​യി ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​രാ​യി​രു​ന്ന ചൊ​വ്വ​ക്കാ​ര​ൻ വ​ലി​യ​പു​ര​യി​ൽ മാ​യി​ൻ കു​ട്ടി കേ​യി സൗ​ദി അ​റേ​ബ്യ​യി​ൽ നി​ർ​മി​ച്ച കേ​യി റു​ബാ​ത്ത് വി​ക​സ​നാ​വ​ശ്യ​ത്തി​ന് പൊ​ളി​ച്ച് മാ​റ്റി​യ​തി​ന്‍റെ ന​ഷ്ടപ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​വ​കാ​ശി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​നും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

കേ​യി റു​ബാ​ത്ത് അ​വ​കാ​ശി​ക​ളാ​യ കെ.​പി. നി​സാ​ർ, ബി.​പി. മു​സ്ത​ഫ, പി.​വി. മൊ​യ്തു, എ.​പി. ജ​മീ​ല തു​ട​ങ്ങി​യ​വ​ർ അ​ഡ്വ. സി.​പി. പീ​താം​ബ​ര​ൻ മു​ഖാ​ന്ത​രം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.5,000 കോ​ടി രൂ​പ​യാ​ണ് ന​ഷ്‌​ട പ​രി​ഹാ​ര​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ ട്ര​ഷ​റി വ​കു​പ്പി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

ഈ ​തു​ക​യ്ക്ക് കേ​യി കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3,000 അ​വ​കാ​ശി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​റ​ക്ക​ൽ കു​ടും​ബ​ത്തി​നും ഈ ​തു​ക​യി​ൽ അ​വ​കാ​ശ​മു​ണ്ടെ​ന്ന വാ​ദ​വും ഉ​യ​ർ​ന്നി​രു​ന്നു. തു​ക ല​ഭി​ക്കു​ന്ന​തി​നാ​യി സി​ദി​ഖ് വ​ലി​യ​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​യി റു​ബാ​ത്ത് ആ​ക്‌​ഷ​ൻ ക​മ്മ​റ്റി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് തു​ക ഇ​ന്ത്യ​യി​ലെ​ത്തി​ച്ച് ഹി​യ​റിം​ഗ് ന​ട​ത്തി അ​വ​കാ​ശി​ക​ളെ ക​ണ്ടെ​ത്തി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

ഇ​തി​നി​ട​യി​ൽ വ​ഖ​ഫ് ചെ​യ്ത തു​ക​യാ​യ​തി​നാ​ൽ വ്യ​ക്തി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന വാ​ദ​വും ചി​ല സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഹ​റം ശ​രീ​ഫി​ന്‍റെ വി​ക​സ​ന​ത്തി‌‌​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​യി റു​ബാ​ത്ത് പൊ​ളി​ച്ച് നീ​ക്കി​യ​ത്. തു​ക ട്ര​ഷ​റി​യി​ൽ നി​ക്ഷേ​പ്പി​ച്ച സൗ​ദി അ​റേ​ബ്യ സ​ർ​ക്കാ​ർ അ​വ​കാ​ശി​ക​ളെ തേ​ടി​യി​രു​ന്നു. പ​ണം ല​ഭ്യ​മാ​ക്കാ​ൻ മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ന​ട​ന്നി​രു​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് അ​വ​കാ​ശി​ക​ൾ ഇ​പ്പോ​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്.

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി 1870 ലാ​ണ് കേ​യി റു​ബാ​ത്ത് നി​ർ​മി​ച്ച​ത്. ആ ​കാ​ല​യ​ള​വി​ൽ ചൊ​വ്വ​ക്കാ​ര​ൻ വ​ലി​യ​പു​ര​യി​ൽ മാ​യി​ൻ കു​ട്ടി കേ​യി ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യി​രു​ന്നു. അ​ക്കാ​ല​ത്ത് മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ഹ​ജ്ജ് ചെ​യ്യാ​നു​ള്ള വ​ലി​യ സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സൗ​ദി അ​റേ​ബ്യ​ക്ക് പു​റ​ത്തു​ള്ള ചി​ല രാ​ജ​കു​ടും​ബ​ങ്ങ​ൾ അ​വ​രു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സി​ക്കാ​ൻ റു​ബാ​ത്ത് (ചൗ ​ടിം​സ്) നി​ർ​മി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ലെ രാ​ജ​കു​ടും​ബ​ങ്ങ​ളും ചി​ല ധ​നി​ക​രും 18ഉം 19​ഉം നൂ​റ്റാ​ണ്ടു​ക​ളി​ൽ മ​ക്ക​യി​ൽ ഇ​ത്ത​രം റൂ​ബ​ത്ത് നി​ർ​മി​ച്ചി​ട്ടു​ണ്ട്. ആ​ർ​ക്കാ​ട് ന​വാ​ബ് നി​ർ​മി​ച്ച ആ​ർ​ക്കാ​ട് റു​ബ​ത്ത്, ഹൈ​ദ​രാ​ബാ​ദ് റു​ബാ​ത്ത്, കാ​ശ്മീ​ർ റു​ബാ​ത്ത്, ടോ​റി​ഗു റു​ബാ​ത്ത് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ന്ത്യ​ക്കാ​ർ നി​ർ​മി​ച്ച പ്ര​ശ​സ്ത​മാ​യ മ​റ്റ് റു​ബാ​ത്തു​ക​ൾ. 1870 ലാണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന മു​സ്‌​ലിം കു​ടും​ബ​ങ്ങ​ളി​ലൊ​ന്നാ​യ കേ​യി കു​ടും​ബാം​ഗം കേ​യി റു​ബാ​ത്ത് നി​ർ​മി​ച്ച​ത്.

  • ന​വാ​സ് മേ​ത്ത​ർ

Related posts

Leave a Comment