കയ്ലി ജെന്നർ- ബിസ്നസ് ലോകം ഇന്ന് ഏറെ ചർച്ച ചെയ്യുന്ന ഒരു പേരാണത്. പ്രശസ്ത ബിസിനസ് മാസികയായ ഫോബ്സിന്റെ ഈ ലക്കത്തിന്റെ മുഖ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഈ ഇരുപതുകാരി ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരിയാകാനുള്ള തയാറെ ടുപ്പിലാണ്.
ടെലിവിഷൻ റിയാലിറ്റി സീരിയലായ കീപ്പിംഗ് അപ്പ് വിത്ത് ദ കർദാഷിയൻസിലൂടെ അമേരിക്കക്കാർക്ക് സുപരിചിതയായിരുന്നു കയ്ലി ജെന്നർ. 2007 മുതൽ കയ്ലി ഈ സിരീയലിൽ അഭിനയിക്കുന്നുണ്ട്. അഭിനയത്തിനു പുറമെ മോഡലിംഗിലും കയ്ലി തിങ്ങളി. രണ്ടു വർഷം മുന്‍പ് തന്റെ ഇതുവരെയുള്ള സാന്പാദ്യങ്ങളെല്ലാം നിക്ഷേപിച്ച് കയ്ലി ഒരു കോസ്മറ്റിക്സ് കന്പനി തുടങ്ങി.കയ്ലി കോസ്മറ്റിക്സ് എന്നായിരുന്നു കന്പനിയുടെ പേര്.
ലിപ്സ്റ്റിക്കും ലിപ്ഗ്ലോസും മാത്രമാണ് ഈ കന്പനിയുടെ ഉത്പന്നങ്ങൾ. വെറും ഏഴു പേർ മാത്രം ജോലിക്കാരായുള്ള കന്പനിയുടെ മാർക്കറ്റിംഗിനായി കയ്ലി ഉപയോഗിച്ചത് രണ്ടു വസ്തുക്കൾ മാത്രം. ഒരു കറുത്ത ഐ ഫോണും മനോഹരമായ തന്റെ ചുണ്ടുകളും.
2016 ലെ വാലന്റൈൻസ് ദിനത്തിൽ കയ്ലി തന്റെ ആദ്യ ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിച്ചു. രണ്ടുവർഷം കൊണ്ട് 432.64 കോടി രൂപയുടെ വിറ്റുവരവാണ് കയ്ലി കോസ്മറ്റിക്സിനുണ്ടായത്. ഫോബ്സ് മാഗസിന്റെ കണക്കനുസരിച്ച് 900 കോടി അമേരിക്കൻ ഡോളറാണ് കയ്ലി ജെന്നറുടെ ആകെ ആസ്തി.
കയ്ലി കോസ്മറ്റിക്സ് ഇതേ വളർച്ച തുടരുകയാണെങ്കിൽ ഇരുപത്തിരണ്ടാം വയസിൽ കയ്ലി ശതകോടീശ്വരിയാകും. ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് ഈ ക്ലബിലെത്തിയതിനും ഒരു വയസ് മുന്‍പ്.
ഓണ്‍ലൈൻ തരംഗം
ഓണ്‍ലൈൻ വെബ്സൈറ്റു വഴിയും കയ്ലി ജെന്നറുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയുമാണ് കയ്ലി കോസ്മറ്റിക്സിന്റെ വില്പനകളെല്ലാം നടക്കുന്നത്. 10.7 കോടി ആളുകളാണ് ഇൻസ്റ്റഗ്രാമിൽ കയ്ലി ജെന്നറെ ഫോളോ ചെയ്യുന്നത്. ഇതിൽ 77 ശതമാനവും 18നും 24നും ഇടയിൽ പ്രായമുള്ളവരാണ്. ട്വിറ്ററിൽ 2.5 കോടി ഫോളോവേഴ്സുള്ള കയ്ലിയുടെ സ്നാപ് ചാറ്റ് അക്കൗണ്ടു വളരെ പ്രശസ്തമാണ്.
കയ്ലി കോസ്മറ്റിക്സ് പുതിയ ലിപ്സ്റ്റിക്കോ ലിപ്ഗ്ലോസോ പുറത്തിറക്കുന്പോൾ തങ്ങളുടെ വെബ്സൈറ്റ് വഴിയോ കയ്ലിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയോ മുൻകൂട്ടി പ്രഖ്യാപനം നടത്തും. ഉത്പന്നം വിൽപനയ്ക്കെത്തുന്ന തീയതിയും സമയവുമൊക്കെ ആ അറിയിപ്പിൽ ഉണ്ടാകും. ഉത്പന്നം ഈ ഓണ്‍ലൈൻ മാർക്കറ്റുകളിൽ എത്തിയാൽ അവ ഓർഡർ ചെയ്യാം. ഇത്തരത്തിൽ 29 ഡോളർ വിലയുണ്ടായിരുന്ന കന്പനിയുടെ ആദ്യത്തെ ലിപ്കിറ്റുകളുടെ സ്റ്റോക്ക് വെറും ഒരു മിനിറ്റുകൊണ്ട് വിറ്റുപോയി.
സമൂഹമാധ്യമങ്ങളിൽകയ്്ലിക്കുള്ള സ്വാധീനവും അവളുടെതന്നെ മനോഹരമായ ചുണ്ടുകളുപയോഗിച്ചുള്ള പരസ്യവുമാണ് ഈ വിജയത്തിനു പിന്നിൽ.കയ്ലി കോസ്മറ്റിക്സ് നേരിട്ട് എന്തെങ്കിലും ഉത്പന്നങ്ങൾ ഉണ്ടാക്കുകയോ വിറ്റഴിക്കുകയോ ചെയ്യുന്നില്ല. അവർക്കുവേണ്ടി ഷോപ്പിഫൈ എന്ന കന്പനിയാണ് ഇത് ചെയ്യുന്നത്.
ജെന്നർ സഹോദരിമാർ
1997 ഓഗസ്റ്റ് 10 ന് അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് കെയ്ലി കെന്നറുടെ ജനനം. സമ്മർ ഒളിന്പിക്സ് ഡെക്കാത്തലണ്‍ ചാന്പ്യനായ കൈയ്റ്റിലിൻ ജെന്നറാണ് പിതാവ്. അമ്മ ക്രിസ് ജെന്നർ ടെലിവിഷൻ അവതാരകയും നടിയുമാണ്. കയ്ലിയെപ്പോലെതന്നെ സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ അഭിനയ രംഗത്തുമൊക്കെ തിളങ്ങുന്ന കെൻഡാൽ ജെന്നർ,കോൾ കർദാഷിയൻ, കോർട്ടിണി കർദാഷിയൻ എന്നിവർ കെയ്ലിയുടെ സഹോദരിമാരാണ്.
2015ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള കൗമാരക്കാരുടെ പട്ടികയിൽ ടൈം മാഗസിൻ ജെന്നർ സഹോദരിമാരെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കുടുംബത്തിന്റെ സാന്പത്തികത്തി ളക്കത്തിലാണ് കെയ്ലി കോടീശ്വരിയായതെന്ന ആരോപണവുമുണ്ട്.