ഓമനിച്ച് വളര്‍ത്താനും ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും മാത്രമല്ല മൃഗങ്ങളേയും പക്ഷികളേയും മനുഷ്യര്‍ ഉപയോഗിച്ച് വരുന്നത്. മറിച്ച് വിനോദത്തിനായും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും മൃഗങ്ങളേയും പക്ഷകളെയും ഉപയോഗിക്കാറുണ്ട്. കാളപ്പോര്, കോഴിപ്പോര് തുടങ്ങിയ വിനോദപരിപാടികളെല്ലാം ഇതിനുദാഹരണങ്ങളാണ്. വീറും വാശിയും സമന്വയിക്കുന്ന മത്സരങ്ങളാണ് ഇവ. മനുഷ്യരേക്കാള്‍ വാശിയോടെയാണ് ഇത്തരം മത്സരങ്ങളില്‍ അവ മത്സരിക്കുന്നത്. കോഴിപ്പോരില്‍ രണ്ടുകോഴികളും വീറോടെ പൊരുതും. ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ.
കോഴികള്‍ക്ക് മാത്രമല്ല ഇത്തരം മത്സരങ്ങള്‍ ഉള്ളതെന്നതിന് തെളിവാണ് കിര്‍ഗിസ്താനിലെ ബിഷ്‌കേക്കില്‍ നടക്കുന്ന നായപ്പോര്. ചോരചിന്തിയുള്ള നായ്ക്കളുടെ പോരാട്ടം കാഴ്ചക്കാരെ ആവേശത്തിന്റെ ഉന്നതശൃഗങ്ങളിലെത്തിക്കാന്‍ പോന്നതാണ്. ‘ചാമ്പ്യന്‍ ഓഫ് ബ്രീഡ്’ എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത്. നായ്ക്കളെ അവയുടെ ഉടമകള്‍ തന്നെയാണ് മത്സരത്തിനായി എത്തിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന നായ്ക്കളില്‍ ചിലതിനെ മാത്രമാണ് ജിവനോടെ തിരികെ കിട്ടുക. കിര്‍ഗാനിസ്ഥാന്‍ കൂടാത ചൈനയിലും നായ്‌പ്പോര് സംഘടിപ്പിക്കാറുണ്ട്. പ്രാദേശിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്. മൃഗങ്ങളെ മനുഷ്യന്റെ വിനോതോപാദിയാക്കുന്ന തരത്തിലുള്ള ഇത്തരം മത്സരങ്ങള്‍ക്കെതിരെ കടുത്ത എതിര്‍പ്പുകള്‍ ഉണ്ടാകാറുണ്ടെങ്കിലും സംഘാടകര്‍ ഇതൊന്നും കാര്യമാക്കാറില്ല.