ബീ​ച്ചി​ലും പാ​ര്‍​ക്കി​ലും കു​ട്ടി​ക​ളു​മാ​യെ​ത്തി​യാ​ല്‍ ന​ട​പ​ടി! നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്; കോ​വി​ഡ് ആ​ക്ട് ന​ട​പ്പാ​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ര്‍

കോ​ഴി​ക്കോ​ട്: ബീ​ച്ചി​ലും പാ​ര്‍​ക്കി​ലും 10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്നാ​ല്‍ കോ​വി​ഡ് നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്.

കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. പാ​ര്‍​ക്കു​ക​ളും ബീ​ച്ചു​ക​ളും മ​റ്റു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കു​ന്ന​തി​നോ​ടൊ​പ്പം ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 60 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​രും ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വ​രു​ന്ന​തി​ന് നി​ല​വി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ പോ​ലീ​സ് ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം പ​ത്തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്തു വ​രു​ന്ന​വ​രി​ല്‍ നി​ന്ന് 2,000 രൂ​പ ഈ​ടാ​ക്കു​മെ​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​ത മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ കോ​വി​ഡ് ആ​ക്ടു​ക​ള്‍ ചു​മ​ത്തി​യാ​ല്‍ 500 രൂ​പ മു​ത​ല്‍ പി​ഴ ഈ​ടാ​ക്കാ​വു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പോ​ലീ​സ് ന​ട​പ​ടി സം​ബ​ന്ധി​ച്ച് വ്യാ​ജ സ​ന്ദേ​ശം വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

“പ​ത്തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്തു വ​രു​ന്ന​വ​രി​ല്‍ നി​ന്ന് 2,000 രൂ​പ പി​ഴ ഈ​ടാ​ക്കു’ മെ​ന്നാ​യി​രു​ന്നു പ്ര​ച​രി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്ര​ണ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും കു​ട്ടി​ക​ളു​മാ​യി ആ​ളു​ക​ള്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​ത്.

കോ​വി​ഡ് പോ​സ്റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ പോ​ലീ​സ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​ത്് .

Related posts

Leave a Comment