ബാഴ്സലോണ: ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ സമനില കുരുക്ക്. ബാഴ്സയുടെ മൈതാനത്ത് നടന്ന സീസണിലെ ആദ്യ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സയും ബാഴ്സലോണയും ഗോളൊന്നും നേടിയില്ല. ഇതോടെ പോയിന്റ് പങ്കുവയ്ക്കപ്പെട്ടു. ഇരു ടീമുകൾക്കും 36 പോയിന്റ് ആണെങ്കിലും മികച്ച ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരും.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ ഒന്നും പിറന്നില്ല. എട്ട് മഞ്ഞ കാർഡുകളാണ് മത്സരത്തിൽ പിറന്നത്. ആദ്യ പകുതിയിൽ മൂന്ന് ബാഴ്സ താരങ്ങൾ കാർഡ് കണ്ടപ്പോൾ രണ്ടാം പകുതിയിൽ അഞ്ച് മാഡ്രിഡ് കളിക്കാർ ആണ് മഞ്ഞ കാർഡ് വാങ്ങിയത്.