റോ​ഡു​ക​ളി​ൽ വെള്ള”എ​ൽ”; അർധരാത്രിയിലെ എൽ വരയ്ക്ക് പിന്നിലെ കാരണം  അറിയാതെ  ആശങ്കയിൽ ജനങ്ങൾ

 
തൃ​ശൂ​ർ: ക​ല്ലി​ട​ൽ ഭീ​തി​യി​ൽ നി​ൽ​ക്കു​ന്പോ​ൾ കോ​ർ​പ​റേ​ഷ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ൽ “എ​ൽ​’ എ​ന്നു മാ​ർ​ക്ക് ചെ​യ്തു പോ​കു​ന്ന​തു നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു.

കെ-​റെ​യി​ൽ അ​ലൈ​ൻ​മെ​ന്‍റി​നാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​ർ​വേ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ഇ​തു​സം​ബ​ന്ധി​ച്ച് ആ​ശ​ങ്കാ​കു​ല​രാ​ണ്.

കൃ​ത്യ​മാ​യി അ​റി​യി​പ്പും വി​വ​ര​ങ്ങ​ളോ ന​ൽ​കാ​തെ​യാ​ണ് അ​ർ​ധ​രാ​ത്രി​യി​ൽ വ​ന്ന “എ​ൽ’ എ​ന്നു വെ​ള്ളനി​റ​ത്തി​ലു​ള്ള പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ചു മാ​ർ​ക്ക് ചെ​യ്തു പോ​യി​രി​ക്കു​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെന്നും എ​ന്തി​നാ​ണ് ഇ​ങ്ങ​നെ റോ​ഡു​ക​ളി​ൽ ര​ഹ​സ്യസ്വ​ഭാ​വ​ത്തോ​ടെ മാ​ർ​ക്ക് ചെ​യ്തു പോ​വു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​രാ​സൂ​ത്ര​ണകാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണ്‍ ഡാ​നി​യൽ മേ​യ​ർ​ക്കു ക​ത്തു​ന​ൽ​കി.

എ​ന്തു പ്ര​വൃത്തി​യു​ടെ ഭാ​ഗ​മാ​ണെ​ങ്കി​ലും അ​തു ജ​ന​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട​ത് ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നു ജോ​ണ്‍ ഡാ​നി​യൽ പ​റ​ഞ്ഞു.

Related posts

Leave a Comment