മാഡ്രിഡ്: ലാ ലിഗ ഫുട്ബോള് ആവേശകരമായ അന്ത്യത്തിലേക്ക്. ഏകപക്ഷീയമായ വിജയവുമായി റയൽ മാഡ്രിഡ് കിരീട പോരാട്ടത്തിൽ തിരികെയെത്തി. ഗ്രാനഡയ്ക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം.
ലൂക്കാ മോഡ്രിച്ച്(17), റോഡ്രിഗോ(45), അൽവാരോ ഒഡ്രിയിസോള(75), കരീം ബെൻസെമ(76) എന്നിവരാണ് റയൽ ഗോൾ സ്കോറർമാർ. 71-ാം മിനിറ്റിൽ ജോർജ് മൊളിനയുടെ വകയായിരുന്നു ഗ്രാനഡയുടെ ഏകഗോൾ.
ജയത്തോടെ റയലിന് 78 പോയിന്റായി. 80 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുന്നു. 76 പോയിന്റുമായി ബാഴ്സലോണയാണ് മൂന്നാമത്.
ലീഗിൽ ഇനി രണ്ടു റൗണ്ട് മത്സരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.