ലാ ​ലി​ഗ​യി​ൽ ലെ​വ​ൻ​ഡോ​വ്സ്കി​ക്ക് 12 ഗോ​ൾ


ബാ​ഴ്സ​ലോ​ണ: ര​ണ്ടു ഗോ​ളു​ക​ൾ വീ​തം നേ​ടി​യ റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി​യു​ടെ​യും പാ​ബ്ലോ ടൊ​റേ​യു​ടെ​യും സ​ഹാ​യ​ത്തി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്കു ത​ക​ർ​പ്പ​ൻ ജ​യം.

ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ ബാ​ഴ്സ​ലോ​ണ 5-1ന് ​സെ​വി​യ്യ​യെ ത​ക​ർ​ത്തു. ഈ ​വി​ജ​യം ഹാ​ൻ​സി ഫ്ളി​ക്കി​ന്‍റെ സം​ഘ​ത്തി​നു വ​രാ​നി​രി​ക്കു​ന്ന ബ​യേ​ണ്‍ മ്യൂ​ണി​ക്, റ​യ​ൽ മാ​ഡ്രി​ഡ് പോ​രാ​ട്ട​ങ്ങ​ൾ​ക്കു​മു​ന്പ് ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി.

24-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ലെ​വ​ൻ​ഡോ​വ്സ്കി ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. 39-ാം മി​നി​റ്റി​ൽ പോ​ളി​ഷ്താ​രം ര​ണ്ടാം ഗോ​ൾ നേ​ടി. 82, 89 മി​നി​റ്റു​ക​ളി​ലാ​ണ് ടൊ​റെ വ​ല​കു​ലു​ക്കി​യ​ത്. ഒ​രു ഗോ​ൾ പെ​ദ്രി (28’) നേ​ടി. തു​ട​ക്കം മു​ത​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ബാ​ഴ്സ ആ​ദ്യ പ​കു​തി​യി​ലെ 15 മി​നി​റ്റി​നി​ടെ മൂ​ന്നു ഗോ​ൾ സ്വ​ന്ത​മാ​ക്കി മ​ത്സ​രം വ​രു​തി​യി​ലാ​ക്കി.

12 ഗോ​ളു​ക​ളു​മാ​യി ലെ​വ​ൻ​ഡോ​വ്സ്കി ലാ ​ലി​ഗ ഗോ​ള​ടി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ല​ക്സാ​ണ്ട​ർ സോ​ർ​ലോ​ത്തി​ന്‍റെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 3-1ന് ​ലെ​ഗ​ന​സി​നെ തോ​ൽ​പ്പി​ച്ചു. ഒ​രു ഗോ​ൾ അ​ന്‍റോ​യ്ൻ ഗ്രീ​സ്മാ​ൻ നേ​ടി.

ജ​യ​ത്തോ​ടെ 27 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 24 പോ​യി​ന്‍റു​ള്ള റ​യ​ൽ മാ​ഡ്രി​ഡാ​ണ് ര​ണ്ടാ​മ​ത്. 20 പോ​യി​ന്‍റു​ള്ള അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

ഈ ​ലാ ലി​ഗ സീ​സ​ണി​ലെ ആ​ദ്യ റ​യ​ൽ മാ​ഡ്രി​ഡ്-​ബാ​ഴ്സ​ലോ​ണ എ​ൽ ക്ലാ​സി​ക്കോ 27ന് ​സാ​ന്‍റി​യാ​ഗോ ബ​ർ​ണാ​ബു​വി​ൽ ന​ട​ക്കും.

Related posts

Leave a Comment