ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മുൻ ഭാര്യ കിരൺ റാവു സംവിധാനം ചെയ്ത “ലാപതാ ലേഡീസ്’ ഇന്നു സുപ്രീംകോടതയിൽ പ്രത്യേക പ്രദർശനം നടത്തും. നിരൂപക പ്രശംസ നേടിയ ചിത്രം ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ആമിർ ഖാൻ, സുപ്രീംകോടതി ജസ്റ്റീസുമാരുടെ കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രദർശനത്തിൽ പങ്കെടുക്കും. വൈകിട്ട് 4.15 മുതൽ 6.20 വരെ സി-ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സ് ഓഡിറ്റോറിയത്തിലാണ് പ്രദർശനം.
സുപ്രീം കോടതി സ്ഥാപിതമായതിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണു സിനിമാപ്രദർശനം.