ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കായംകുളം ചേരാവള്ളി സ്വദേശി ഉണ്ണികൃഷ്ണനെ(51) ആലപ്പുഴ അഡീഷണൽ സെഷൻസ് പ്രത്യേക കോടതി പത്തു വർഷം തടവിനും 75,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
അഡീഷണൽ സെഷൻസ് ജഡ്ജി പി.എസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്.
പിഴതുക കുട്ടിക്ക് നൽകണം വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവ ഒരുക്കുന്നതിന് ലീഗൽ സർവീസസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി. ഉണ്ണികൃഷ്ണന് 30വർഷത്തെ ശിക്ഷയാണ് വിധിച്ചത്.
ഓരോ കുറ്റത്തിനും പത്ത് വർഷം വീതം ശിക്ഷയായതിനാൽ എല്ലാം ഒരേ കാലയളവിൽ അനുഭവിക്കണം.
ജില്ലയുടെ തെക്കൻമേഖലയിലെ പോലീസ് സ്റ്റേഷന്റെ പരിധിയിൽ 2016 ജനുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഒപ്പം താമസിച്ച സ്ത്രീയുടെ 11 വയസുള്ള മകളെ ഇയാൾ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് കേസ്.
ഇയാളോടൊപ്പം താമസിച്ചിരുന്ന സ്ത്രീയെ രണ്ടാംപ്രതിയാക്കിയെങ്കിലും ഇവർ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി