കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. ഇന്ന് രാവിലെ 10ഓടെയാണ് സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് ചെത്തുകടവില്‍ നിന്നും ഓട്ടോയില്‍ കയറി മെഡിക്കല്‍ കോളജിലേക്ക് വരികയായിരുന്ന സ്ത്രീയും അവരുടെ ഭര്‍ത്താവും. മെഡിക്കല്‍ കോളജ് ഗേറ്റനുടത്തെത്തിയപ്പോഴേക്കും സ്ത്രീ പ്രസവിച്ചിരുന്നു. ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് തുണികൊണ്ട് ഓട്ടോറിക്ഷ മറച്ചതിന് ശേഷം ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വിളിച്ചുവരുത്തുകയായിരുന്നു.
ഓട്ടോറിക്ഷ ലേബര്‍റൂമായപ്പോള്‍… ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു
