മലയാളം ബിഗ്ബോസ് സീസണ് അഞ്ചില്‍ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന മത്സരാര്‍ഥികളിലൊരാളായിരുന്നു ലച്ചു.
ഷോയില്‍ ആദ്യ സമയങ്ങളില്‍ ആരാധകര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു ലച്ചുവിന്റെ പെരുമാറ്റം.
അധികം വൈകാതെ തന്നെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ താരത്തിന് സാധിച്ചു. ഷോയില്‍ താരത്തിന്റെ തുറന്ന് പറച്ചിലുകള്‍ ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരുന്നു.
താന്‍ പതിമൂന്നാം വയസ്സു മുതല്‍ അനുഭവിച്ചിരുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ലച്ചു പറഞ്ഞത് ഒരു നടുക്കത്തോടെയാണ് മലയാളികള്‍ കേട്ടിരുന്നത്.
അതേസമയം ലച്ചുവിന്റെ കാമുകനേയും മലയാളികള്‍ക്ക് അറിയാം. ബിഗ്ബോസ്സില്‍ വെച്ചും താരം തന്റെ കാമുകനെ കുറിച്ച് മനസ്സ് തുറന്നിരുന്നു.
ഇപ്പോഴിതാ ലച്ചുവും, കാമുകനും പിരിയുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ലച്ചുവിന്റെ കാമുകന് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ശിവജിയാണ് ലച്ചുവിന്റെ കാമുകന്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ; വളരെ വ്യക്തിപരമായ ഒരു കാര്യം ഇവിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ട്.
പക്ഷെ അതാണ് കാലത്തിന്റെ ആവശ്യം. ഞങ്ങളുടെ പ്രണയ ബന്ധം പരസ്യമായ ഒന്നായിരുന്നുവെന്നതിനാലാണ് പരസ്യമായി സംസാരിക്കുന്നത്.
ഞങ്ങളുടെ സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും എല്ലാ സ്നേഹവും പിന്തുണയും ഞങ്ങള്‍ക്കുണ്ടെന്ന് അറിയാം.
അവള്‍ക്ക് ജോലിയുടെ ഭാഗമായി കൊച്ചിയിലേക്ക് മാറേണ്ടി വന്നിരിക്കുകയാണ്. ഗൗരവകരമായ ചര്‍ച്ചയിലൂടെ ഞങ്ങളൊരു തീരുമാനത്തിലെത്തി.
ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നത് മനോഹരമായൊരു യാത്രയായിരുന്നു. പരസ്പരം ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങള്‍ പരിയാന്‍ തീരുമാനിച്ചത്.
എല്ലാ നല്ല കാര്യങ്ങളും എല്ലാ കാലത്തും അവസാനിക്കപ്പെടുക തന്നെ ചെയ്യും. ഞാനും ലച്ചുവും രണ്ട് വര്‍ഷമായി ഒരുമിച്ചായിരുന്നു.
ഒടുവില്‍ ഞങ്ങളുടെ പാതകളും കരിയറും ഞങ്ങളെ വ്യത്യസ്തമായ ദിശകളിലേക്ക് നയിക്കുകയാണെന്നാണ് ലച്ചുവിന്റെ മുന്‍ കാമുകന് പറയുന്നത്. അതേസമയം പോസ്റ്റ് ലച്ചുവും ഷെയര്‍ ചെയ്തിരുന്നു.