ന്യൂഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്ക് ചൈനയുടെ കൈവശമാണോയെന്ന ചോദ്യവുമായാണ് ട്വിറ്ററിൽ രാഹുൽ ഗാന്ധി എത്തിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോടയായിരുന്നു ട്വിറ്ററിൽ കൂടിയുള്ള രാഹുലിന്റെ ചോദ്യം.
യുഎസിനും ഇസ്രായേലിനും ശേഷം സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്ന ഏക രാജ്യം ഇന്ത്യയാണെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ രാഹുൽഗാന്ധി ഇന്നലെ രംഗത്ത് എത്തിയിരുന്നു.. അതിര്‍ത്തി സംബന്ധിച്ച് യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാമെന്ന് രാഹുല്‍ ഗാന്ധി ഷായെ പരിഹസിച്ചിരുന്നു.
അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ രാജ്യം നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്ന വെര്‍ച്വല്‍ റാലിയിൽ അതിര്‍ത്തി കാക്കേണ്ടത് എങ്ങനെയെന്ന് രാജ്യത്തിന് അറിയാമെന്നതിന് തെളിവാണ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സര്‍ജിക്കല്‍ സ്ട്രൈക്കെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
അതേസമയം അതിർത്തിയിൽ ഇന്ത്യയുടെ 60 ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്കു ചൈനീസ് സേന കടന്നുകയറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പാംഗോങ് ട്സോ തടാകത്തിന്റെ വടക്കൻ തീരം, ഗൽവാൻ താഴ്വര എന്നിവിടങ്ങളിൽ യഥാർഥ നിയന്ത്രണ രേഖ ലംഘിച്ച് കയറിയ ൈചനീസ് സേന പിൻമാറാൻ ഇനിയും തയാറായിട്ടില്ല. എന്നാൽ, ഇക്കാര്യം കരസേനയും പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടില്ല.