വടക്കാഞ്ചേരി: ഇന്ധനവിലയിൽ പ്രതിഷേധിച്ചും വർഗീയത ഇന്ത്യയിൽനിന്നും തുടച്ചു മാറ്റുവാൻ “കോണ്‍ഗ്രസിനെ വിളിക്കു, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ലഡാക്കിലെത്തി.
തെക്കുംകര പഞ്ചായത്ത് വിരുപ്പാക്ക വാർഡ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് ലഡാക്കിലേക്കു ബൈക്കുകളുമായി പുറപ്പെട്ടത്.
കഴിഞ്ഞ 16ന് വിരുപ്പാക്കയിൽനിന്നും യാത്ര തിരിച്ച യുവാക്കൾ ലഡാക്കിലെത്തി തിരിച്ചതായി സംഘാടകർ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും വിരുപ്പാക്ക സ്വദേശികളുമായ ജമാൽ, ഷാഫി, രാഹുൽ, അനസ്, അഭിലാഷ് എന്നീ അഞ്ചുപേരാണ് ലഡാക്കിലേക്കു പോയത്.
എന്നാൽ 3400 കിലോമീറ്റർ പിന്നിട്ടതോടെ പെർമിഷനില്ലാത്തതുമൂലം അധികൃതർ തടഞ്ഞതായും യാത്രസംഘം പറഞ്ഞു.
യാത്രയുടെ ഫ്ലാഗ് ഓഫ് കോണ്‍ഗ്രസ് നേതാവ് റിഷി പൽപ്പു നിർവഹിച്ചു. സുനിൽ ജേക്കബ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.ആർ.കൃഷ്ണൻകുട്ടി, വാർഡ് അംഗം പി.എസ്. റഫീക്, പ്രസാദ് കളത്തിൽ, സന്തോഷ് വിളബത്ത് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞദിവസം ഇവർ വിരു പ്പാക്കയിൽ തിരിച്ചെത്തി.