കടുത്തുരുത്തി: പരിശോധനയ്ക്കെത്തിയ യുവതിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച എക്സറേ ക്ലിനിക് ഉടമ അറസ്റ്റില്‍.
കല്ലറ ജംഗ്ഷനില്‍ സ്വകാര്യ എക്സറേ ക്ലിനിക് നടത്തുന്ന കളമ്പുകാട് വരിക്കമാന്‍ തൊട്ടിയില്‍ സ്റ്റീഫന്‍ (57) ആണ് പോലീസ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് 30 കാരിയായ യുവതി സ്കാനിംഗിനായി സെന്ററിലെത്തിയത്.
പരിശോധനകള്‍ നടത്തുന്നതിനിടെ സ്റ്റീഫന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറി പിടിച്ചതിനെ തുടര്‍ന്ന് ഇവര്‍ ബഹളം വച്ച് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കടുത്തുരുത്തി പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് കടുത്തുരുത്തി സിഐ കെ.ജെ. തോമസ് പറഞ്ഞു.