കൊട്ടാരക്കര: വീട്ടുവളപ്പിലെ പ്ലാവിന്റെ ശിഖരം ഒടിഞ്ഞുവീണ് കുട്ടിക്ക് പരിക്ക് പറ്റിയെന്ന് ആരോപിച്ച് സഹോദരന്റഎ ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരിയെ മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
എഴുകോൺ പോച്ചംകോണം രണ്ടാലുംമൂട്ടിൽ നിവേദ്യത്തിൽ ബിന്ദുവിന്റെ വീട്ടിലെ പ്ലാവിന്റെ ശിഖരം ഒടിഞ്ഞ് വീണ് കുട്ടിക്ക് പരിക്കുപറ്റിയെന്ന് ആരോപിച്ചാണ് സഹോദരന്റെ ഭാര്യ മർദിച്ച് പരിക്കേൽപ്പിച്ചതത്രെ. സഹോദരന്റെ ഭാര്യ അനുവിനെതിരെ ബിന്ദു എഴുകോൺ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ബിന്ദു ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സഹോദരന്റെ ഭാര്യ അനു, പ്ലാവിന്റെ ശിഖരം വീണ് കുട്ടിക്ക് പരിക്കേറ്റെന്ന് ആരോപിച്ച് റോഡിൽ മർദിച്ചതായി ബിന്ദു പറയുന്നു.
ഇത് സംബന്ധിച്ച എഴുകോൺ പോലീസിൽ പരാതി നൽകി. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും എതിർ കക്ഷിക്കെതിരെ കേസെടുക്കാൻ പോലീസ് തയാറായിട്ടില്ലെന്നും ഇതിനെതിരെ ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകുമെന്നും ബിന്ദു പറയുന്നു.