തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നിയന്ത്രണത്തിലും സർവകലാശാലകൾക്കും കീഴിലുള്ള വനിത ഹോസ്റ്റലിൽ വിദ്യാർഥിനികൾക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെയാക്കി നീട്ടി. സംസ്ഥാന സർക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഹോസ്റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളിലെ വിദ്യാർഥിനികൾ സമരം ചെയ്തിരുന്നു.