പത്തനംതിട്ടയില്‍ ഇന്നലത്തെ സംസാരവിഷയം ആറു പെണ്‍കുട്ടികളെയും അവരുടെ അഴിഞ്ഞാട്ടത്തെയുംകുറിച്ചായിരുന്നു. പത്തനംതിട്ടയെ ഞെട്ടിച്ച സംഭവം ഇങ്ങനെ: നഗരത്തിലെ സ്വകാര്യ കോളജില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്ന ആറു പെണ്‍കുട്ടികള്‍. രാവിലെ കോളജിലെത്തിയപ്പോള്‍ ക്ലാസില്‍ കയറേണ്ടെന്നു ഇവര്‍ തീരുമാനിച്ചു. നേരേ ചുട്ടിപ്പാറ കാണാന്‍ പോകമെന്ന് ഒടുവില്‍ തീരുമാനമായി. ചുട്ടിപ്പാറയില്‍ ഇവര്‍ എത്തുമ്പോള്‍ ഏഴു യുവാക്കള്‍ അവിടെയുണ്ടായിരുന്നു. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ക്ക് യുവാക്കളിലൊരാളെ പരിചയമുണ്ടായിരുന്നു. പരിചയമുള്ള യുവാവ് ഇവര്‍ക്ക് കഞ്ചാവ് കൊടുത്തെന്നും വലിച്ചില്ലെങ്കില്‍ വിവരമറിയുമെന്നു ഭീഷണിപ്പെടുത്തിയത്രേ. കഞ്ചാവ് വലിപ്പിച്ചശേഷം യുവാക്കള്‍ ടൗണില്‍പോയി മദ്യം വാങ്ങിക്കൊണ്ടുപോയി ഇവര്‍ക്ക് കൊടുത്തത്രേ. കഞ്ചാവ് വലിച്ച യുവതി കുഴഞ്ഞുവീണതോടെ പെണ്‍കുട്ടി തലകറങ്ങി വീണു. യുവതികള്‍ ബഹളം വച്ചതോടെ യുവാക്കള്‍ സ്ഥലംവിട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ അഗ്നിശമനസേന എത്തുകയും പെണ്‍കുട്ടികളെ ആശുപത്രിയിലാക്കുകയും ചെയ്തു.- ഇത് പെണ്‍കുട്ടികള്‍ പറഞ്ഞ കഥ.
ഇനി സമീപവാസികള്‍ പറയുന്നത് കേള്‍ക്കു…വിദ്യാര്‍ഥിനികളും യുവാക്കളും ഒന്നിച്ചാണ് അവിടെയെത്തിയത്. യുവാക്കളുടെ ബൈക്കിലായിരുന്നു ഇവരുടെ വരവ്. പെണ്‍കുട്ടികളും യുവാക്കളും ഒന്നിച്ചിരുന്നു ചിരിച്ച് മദ്യപിക്കുന്നത് കണ്ടിരുന്നു. നാട്ടുകാര്‍ക്ക് ശല്യമാകുന്നത് കണ്ടപ്പോള്‍ ചിലര്‍ ഇവരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പോകാന്‍ ഇവര്‍ തയാറായില്ല. പുറത്തുപറയാന്‍ പറ്റാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇടയ്ക്ക് കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാക്കള്‍ സ്ഥലംവിടുകയായിരുന്നു.
കുട്ടികളിലൊരാള്‍ ഛര്‍ദിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തതോടെയാണ് ആണ്‍കുട്ടികള്‍ ഓടിരക്ഷപ്പെട്ടത്. മലമുകളില്‍ നിന്നു താഴെയിറങ്ങാന്‍ കുട്ടികള്‍ ബുദ്ധിമുട്ടുന്നതു കണ്ടാണ് ഫയര്‍ഫോഴ്‌സിനു നാട്ടുകാര്‍ വിവരം നല്‍കിയത്. ആശുപത്രി അധികൃതരില്‍നിന്നു വിവരം അറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. ഇവരോടൊപ്പമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ രാത്രിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റുള്ളവരെയും അന്വേഷിച്ചുവരികയാണ്. ഇവരും }ഗരത്തിലെ വിദ്യാര്‍ഥികളാണെന്നു പോലീസ് പറഞ്ഞു.