കാലിൽ ചരട് കെട്ടുന്നത് ഇപ്പോൾ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. കറുത്ത നിറത്തിലുള്ള ചരടുകൾക്ക് പുറമേ പല തരത്തിലും ഡിസൈനിലുമുള്ള ചരടുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇങ്ങനെ ചരട് കെട്ടുന്നതിന് എന്തെങ്കിലും പ്രത്യേക അര്‍ഥമുണ്ടോ? അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ഇതേ കുറിച്ച് പല രസകരമായ ചര്‍ച്ചകളും നടക്കുന്നുണ്ട്.
കാലില്‍ ചരട് കെട്ടുന്ന പെണ്‍കുട്ടികളെ കുറിച്ച് അടിസ്ഥാനരഹിതവും യുക്തിരഹിതവുമായ പല വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പാശ്ചാത്യ വനിതകളാണ് ഒരു കാലില്‍ ചരട് കെട്ടുന്നതെന്നും ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ തയ്യാറാണ് എന്നതിന്റെ പ്രതീകമാണ് ഇതെന്നും തരത്തിലുള്ള പല വാർത്തകളും നടക്കുന്നുണ്ട്. പാശ്ചാത്യ സംസ്കാരത്തെ അനുകരിച്ച് കേരളത്തിലെ പെണ്‍കുട്ടികളും കാലിൽ ചരട് ധരിക്കുന്നതെന്നാണ് പലരുടേയും വിലയിരുത്തല്‍.
എന്നാല്‍ മഠയൻമാരായ ആളുകളാണ് ഇത്തരത്തിലുള്ള ധാരണ കൊണ്ട് നടക്കുന്നത്. കാലില്‍ ചരട് കെട്ടുന്നത് ഫാഷന്റെ പേരില്‍ മാത്രമാണ്. കാലില്‍ ചരട് കെട്ടുന്ന പെണ്‍കുട്ടികളെല്ലാം ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ തയാറാണെന്ന ചിന്ത മണ്ടന്‍ യുക്തിയാണ്.
സ്വന്തം ഇഷ്ടത്തിനും താല്പര്യത്തിനും അനുസരിച്ചാണ് ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും കാലില്‍ ചരട് കെട്ടുന്നത്. ഒരു കാലില്‍ ചരട് കെട്ടുന്നതും രണ്ട് കാലില്‍ ചരട് കെട്ടുന്നതും ഓരോരുത്തരുടെ ഇഷ്ടമാണ്. അതിനെ മോശം രീതിയിൽ വളച്ചൊടിക്കുന്നത് വിവരമില്ലായ്മ മാത്രം.