പാചകം ഇഷ്ടപ്പെടുന്നവർ ഭക്ഷണത്തിൽ പല തരത്തിലുള്ള പരീക്ഷണങ്ങളും നടത്താറുണ്ട്. ചില ചേരുവകൾ യഥേഷ്ടം ചേർത്തുണ്ടാക്കുന്പോൾ പല പുതിയ തരം വിഭവങ്ങളുടെ ഉത്ഭവവും ഉണ്ടാകും. അത്തരത്തിലൊരു വിഭവമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കിഴങ്ങ്, ഉള്ളി, ബീറ്റ്റൂട്ട്, പനീർ, ചിക്കൻ ഇവയൊക്കെകൊണ്ട് സമോസ ഉണ്ടാക്കുന്നത് നമ്മൾ കേട്ടിട്ടും ,കണ്ടിട്ടും, കഴിച്ചിട്ടുമുണ്ട്. എന്നാൽ വെണ്ടയ്ക്ക കൊണ്ട് സമോസയെ കുറിച്ച് കേട്ടിട്ടുണ്ടോ… വെണ്ടക്ക കൊണ്ട് ഉണ്ടാക്കിയ ചൂടൻ സമോസയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഫുഡിഷ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വെണ്ടയ്ക്ക സമോസയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകളാണ് ഇതിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. വെണ്ടയ്ക്ക കൊണ്ട് തോരനും ഉപ്പേരിയുമൊക്കെ കഴിച്ചിട്ടുണ്ട്. സമോസ ഉണ്ടാക്കുമോ എന്നാണ് ഒരു പറ്റം ആളുകളുടെ ആശങ്ക. എന്നാൽ മറ്റൊരു കൂട്ടർ പറഞ്ഞിരിക്കുന്നത് ഇത് വളരെ വ്യത്യസ്തമായിരിക്കുന്നല്ലോയെന്നും. എന്തായാലും ഇതൊന്ന് പരീക്ഷിച്ച് നോക്കണമെന്നാണ് വേറെ ചിലർ അഭിപ്രായപ്പെട്ടത്.