പലജാതി കാസ്റ്റിംഗ് കോളുകൾ കണ്ടിട്ടുണ്ടെങ്കിലും ഇമ്മാതിരി ഒരെണ്ണം കണ്ടിട്ടില്ല. ലഡു എന്ന സിനിമയിലേക്ക് നായികയെ തേടിയുള്ള കാസ്റ്റിംഗ് കോൾ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാക്കഥ മോഡലിലാണ് കാസ്റ്റിംഗ് കോൾ വീഡിയോ എന്നതാണ് പ്രത്യേകത.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലു വർഗീസ്, സാജു നവോദയ, ശബരീഷ് വർമ എന്നിവരാണ് വീഡിയോയിൽ. മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിൽ നാടക നടിയെ അന്വേഷിക്കുന്ന രംഗങ്ങൾ അതേപടി പകർത്തിയാണ് കാസ്റ്റിംഗ് കോൾ വീഡിയോ തയാറാക്കിയിരിക്കുന്നത്. നന്നായി തറുതല പറയുന്ന ലഡു പോലെയൊരു നായികയെയാണ് വേണ്ടതെന്നും താരങ്ങൾ പറയുന്നു.
അരുണ്‍ ജോർജ് കെ. ഡേവിഡ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ വിനയ് ഫോർട്ട്, മനോജ് ഗിന്നസ്, ഷറഫുദ്ദീൻ എന്നിവരുമുണ്ട്. സാഗർ സത്യന്േറതാണ് കഥ. ഡൽറ്റ സ്റ്റുഡിയോസാണ് നിർമാണം.
വീഡിയോ കാണാം: