കാസര്‍ഗോഡ്: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാസര്‍ഗോഡ് എആര്‍ ക്യാന്പില്‍ പോലീസ് ഉദ്യോഗസ്ഥന് മധുരപലഹാരങ്ങൾ വിതരണം ചെയ്തതായി ആക്ഷേപം.
ബിജെപി പ്രവർത്തകർ കാസര്‍ഗോഡ് നഗരത്തിൽ കാവി നിറത്തിലുള്ള ലഡുവും ഐസ്ക്രീമും വിതരണം ചെയ്തിരുന്നു. ഇതേ പലഹാരങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ ജില്ലാ പോലീസ് ആസ്ഥാനത്തെ മെസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.
മെസ് അധികൃതര്‍ ഉത്തരവാദപ്പെട്ടവരുടെ അനുമതിയില്ലാതെ മധുരം വിതരണം ചെയ്യരുതെന്ന് പറഞ്ഞ് വിലക്കിയെങ്കിലും പോലീസ് ഉദ്യോഗസ്ഥന് മെസിന് വെളിയില്‍ വച്ച് മധുരം വിതരണം ചെയ്യുകയായിരുന്നു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പോലീസ് മേധാവി എആര്‍ ക്യാന്പ് അസി.കമാൻഡന്റിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം തന്റെ പിറന്നാൾ ദിനമായതുകൊണ്ടാണ് മധുരം വിളന്പിയതെന്നും ഇതിനെ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഉദ്യോഗസ്ഥന് നല്കിയ വിശദീകരണം.