ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണവും പണവും കവര്‍ന്നു. കോട്ടയം മണിമല ചെറുവള്ളിയിലാണ് സംഭവം. മണിമല സ്വദേശിനിയായ വിജയമ്മയാണ് (41) കഥയിലെ കേന്ദ്രകഥാപാത്രം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒരു മാസം മുമ്പാണ് സംഭവം. വിജയമ്മയും ജബ്ബാറും സുഹൃത്തുക്കളാണ്. പരിചയക്കാരനായ പ്രസാദിനോട് (പിടിച്ചുപറിക്കപ്പെട്ട വ്യക്തി) പണം കടംചോദിച്ചു. എന്നാല്‍ പ്രസാദ് പണം നല്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് മറ്റൊരാളോട് പണം കടം ചോദിച്ചപ്പോള്‍ പ്രസാദ് ഇടപ്പെട്ട് മുടക്കുകയും ചെയ്തു. ഇതോടെ വിജയമ്മയ്ക്ക് ദേഷ്യമായി.
ഒരുദിവസം വിജയമ്മ പ്രസാദിനെ സ്‌നേഹപൂര്‍വ്വം വീട്ടിലേക്കു വിളിപ്പിച്ചു. ഒറ്റയ്ക്കു താമസിക്കുന്ന വിജയമ്മ രാത്രിയാണ് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. രാത്രിയിലുള്ള വിളിയായതിനാല്‍ ഇയാള്‍ പലതും പ്രതീക്ഷിച്ചാണ് വിജയമ്മയുടെ വീട്ടിലേക്കെത്തിയത്. എന്നാല്‍, വീടിന്റെ മുമ്പിലെത്തിയപ്പോള്‍ ജബ്ബാറും പിടികിട്ടാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന് പ്രസാദിനെ അടിച്ചുവീഴ്ത്തി മൂന്നു പവന്റെ മാലയും ചെയിനും പൊട്ടിച്ചെടുത്തു.
ആഭരണങ്ങള്‍ വിജയമ്മ എരുമേലിയിലെ സ്വകാര്യ പണമിടപാട് സ്ഥാനപത്തില്‍ 60,000 രൂപയ്ക്ക് പണയംവച്ചു. പിന്നീട് അവിടെത്തന്നെ വില്ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രസാദ് പരാതി കൊടുക്കാന്‍ തയാറായില്ല. നാണക്കേട് തന്നെ കാരണം. എന്നാല്‍ ജില്ലാ പോലീസ് മേധാവിക്കു രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.