ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോഗി വ​നി​താ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി വ​നി​താ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു. ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ത​ക​ഴി സ്വ​ദേ​ശി ഷൈ​ജു​വാ​ണ് വ​നി​താ ഡോ​ക്ട​റെ മ​ർ​ദി​ച്ച​ത്. ശ​സ്ത്ര​ക്രി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം ഹൗ​സ് സ​ർ​ജ​നാ​യ ഡോ​ക്ട​ർ അ​ഞ്ജ​ലി​ക്കാ​ണ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഷൈ​ജു നെ​റ്റി​യി​ൽ മു​റി​വു​മാ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. മു​റി​വി​ൽ തു​ന്ന​ലി​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഡോ​ക്ട​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നാ​ണ് ഷൈ​ജു​വി​നെ പി​ടി​ച്ചു​മാ​റ്റി​യ​ത്.

രോ​ഗി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും ത​ന്‍റെ കൈ​പി​ടി​ച്ചു തി​രി​ച്ചു​വെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച് ഡോ​ക്ട​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഷൈ​ജു ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം. പോ​ലീ​സ് ഇ​യാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Related posts

Leave a Comment