പ്രണയത്തിന് ജാതിമത,വര്‍ഗ,ദേശ ഭേദങ്ങളൊന്നുമില്ലെന്ന് പറയാറുണ്ട്. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാമെന്നും പറയാറുണ്ട്.
മിര്‍സ-സാഹിബാന്‍, ഹീര്‍-രാഞ്ച, സോണി-മഹിവാള്‍, സാസി-പുന്നുന് തുടങ്ങിയ അനശ്വര പ്രേമകഥകള്‍ ഇന്നും ആളുകള്‍ വാഴ്ത്തിപ്പാടുന്നവയാണ്.
ഇത്തരത്തില്‍ അനശ്വരമായ ഒരു പ്രണയകഥയാണ് പാക്കിസ്ഥാനില്‍ നിന്നും പുറത്തു വരുന്നത്. അവിടെ നിന്നുള്ള യുട്യൂബ് ചാനലായ ‘മേരാ പാകിസ്താന്’ ആണ് ഈ പ്രണയം ലോകത്തിന് മുന്നിലെത്തിച്ചത്.
ദിപല്‍പൂരില്‍ ക്ലിനിക് നടത്തുന്ന ഡോക്ടറും അവിടുത്തെ ശുചീകരണ തൊഴിലാളിയും തമ്മിലുള്ള പ്രണയം.
ഡോ കിശ്വര്‍ സാഹിബയും ഷെഹ്സാദുമാണ് ഈ കഥയിലെ നായികയും നായകനും. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.
കിശ്വര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ ശുചീകരണ തൊഴിലാളി ആയിരുന്നു ഷെഹ്സാദ്. ക്ലിനിക്കിലെ തന്റെ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു കിശ്വര്‍ ആദ്യമായി ഷെഹ്സാദിനെ കാണുന്നത്.
അവിടെയുള്ള മൂന്ന് ഡോക്ടര്‍മാര്‍ക്ക് ചായ കൊടുക്കുന്നതും ഷെഹ്സാദിന്റെ ജോലിയായിരുന്നു. അങ്ങനെ ഇരുവരും പതിവായി കാണാന്‍ തുടങ്ങി.
ഒരു ദിവസം ഡോക്ടര്‍ കിശ്വര്‍, ഷെഹ്സാദിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങി. അതിനുശേഷം ഫോണിലൂടെ പരസ്പരം അറിയാന്‍ തുടങ്ങി.
ഒരു ദിവസം ഷെഹ്സാദിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിന് കിശ്വര്‍ ലൈക്ക് മെസ്സേജ് റിപ്ലൈ നല്കി. ശേഷം കിശ്വര്‍ തന്റെ മനസ് തുറന്നു. ഇഷ്ടമാണെന്ന് ഷെഹ്സാദിനെ അറിയിച്ചു.
എന്നാല്‍ ഇതുകേട്ടപ്പോള്‍ ഷെഹ്സാദ് അമ്പരന്നുപോയി. ഒരു ഡോക്ടര്‍ക്ക് തന്നോട് പ്രണയം തോന്നുമെന്ന് ഷെഹ്സാദ് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. തുടര്‍ന്ന് തനിക്ക് പനി പോലും പിടിച്ചുവെന്നും ഷെഹ്സാദ് യുട്യൂബ് ചാനലില്‍ പറയുന്നു.
ഷെഹ്സാദിന്റെ വ്യക്തിത്വമാണ് തന്നെ ആകര്‍ഷിച്ചതെന്നും അങ്ങനെയൊരാളെ നഷ്ടപ്പെടുത്താന്‍ മനസ് അനുവദിച്ചില്ലെന്നുമാണ് കിശ്വര്‍ പറയുന്നത്.
വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും കിശ്വര്‍ പറയുന്നു. എന്നാല്‍ ഇരുവരും വിവാഹിതരായതോടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പരിഹസിക്കാന്‍ തുടങ്ങി.
ഇതോടെ ആ ക്ലിനിക്കിലെ ജോലി ഇരുവരും ഉപേക്ഷിച്ചു. ഇനി സ്വന്തമായൊരു ക്ലിനിക് തുടങ്ങാനാണ് പദ്ധതി.
ഇരുവരും സ്വന്തമായൊരു യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളാണ് ആ ചാനലില്‍ കിശ്വറും ഷെഹ്സാദും പങ്കുവെയ്ക്കുന്നത്.