ഡോക്ടർമാർ ജീവൻ രക്ഷിക്കുന്നവരാണ്. അടുത്തിടെ ഡൽഹി വിമാനത്താവളത്തിൽ ടെർമിനൽ 2-ൽ ഒരു വയോധികന് ഹൃദയാഘാതം സംഭവിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരു ഡോക്ടറുടെ കൃത്യമായ ഇടപെടലാണ് അയാളുടെ ജീവൻ തിരികെ കിട്ടാൻ കാരണമായത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡോക്ടറുടെ കാർഡിയോപൾമണറി റീസസിറ്റേഷൻ (സിപിആർ) ശ്രമങ്ങൾ 60 വയസുകാരനെ പുനരുജ്ജീവിപ്പിച്ചു.
ഋഷി ബാഗ്രി എക്സിൽ പങ്കുവെച്ച വീഡിയോയിൽ ഇങ്ങനെ പറയുന്നു. ‘ഇന്ന് ടി2 ഡൽഹി എയർപോർട്ടിൽ, ഫുഡ് കോർട്ട് ഏരിയയിൽ വെച്ച് ഒരു വയോധികന് ഹൃദയാഘാതം ഉണ്ടായി. ഈ ലേഡി ഡോക്ടർ 5 മിനിറ്റിനുള്ളിൽ അയാളെ പുനരുജ്ജീവിപ്പിച്ചു. ഇന്ത്യൻ ഡോക്ടർമാരെ ഓർത്ത് അഭിമാനിക്കുന്നു. ദയവായി ഇത് ഷെയർ ചെയ്യുക, അതിലൂടെ അവൾക്ക് അംഗീകാരം ലഭിക്കും’.
വീഡിയോ അതിവേഗം വൈറലായി. ‘ഡോക്ടറെ സല്യൂട്ട്! ഓരോ ഇന്ത്യക്കാരനും സിപിആർ എങ്ങനെ ചെയ്യണമെന്ന് പഠിക്കണം. ജർമ്മനിയിൽ ഇത് പ്രഥമശുശ്രൂഷ കോഴ്സിൻ്റെ ഭാഗമാണ്, ഇത് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള നിർബന്ധിത നടപടിയാണ്.
ഞങ്ങളുടെ ഡോക്ടർമാരുടെ അർപ്പണബോധത്തിനും ജീവൻ രക്ഷിക്കാനുള്ള കഴിവിനും അഭിമാനിക്കുന്നു! ആളുകൾ അടിയന്തര ഘട്ടങ്ങളിൽ സഹായിക്കാൻ മുന്നോട്ടുവരുന്നത് വളരെ സന്തോഷകരമാണ്.നന്ദി ഡോക്ടർ. എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
Today at T2 Delhi Airport, a gentleman in his late 60s had a heart attack in the food court area.
— Rishi Bagree (@rishibagree) July 17, 2024
This lady Doctor revived him in 5 mins.
Super proud of Indian doctors.
Please share this so that she can be acknowledged. pic.twitter.com/pLXBMbWIV4