അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നും പറഞ്ഞാല്‍ ഇതാണ്. ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗര്‍ഭിണിയാവുക എന്നു പറഞ്ഞാല്‍ അദ്ഭുതമല്ലാതെന്ത്.
ബ്രിട്ടീഷുകാരിയായ റബേക്ക റോബര്‍ട്ട്സിന്റെ ജീവിതത്തിലാണ് ഈ അദ്ഭുതം നടന്നത്. ഇംഗ്ലണ്ടിലെ വില്റ്റ്ഷെയര് സ്വദേശികളായ റബേക്ക, റോബര്‍ട്ട് ദമ്പതികള്‍ക്ക് ജനിച്ച കുട്ടികള്‍ ഇരട്ടകളെ പോലെ തന്നെയാണെങ്കിലും മൂന്നാഴ്ച വ്യത്യാസത്തിലാണ് ഇരുവരേയും ഗര്‍ഭം ധരിച്ചിരുന്നത് എന്നതാണ് വസ്തുത.
ആദ്യ അള്‍ട്രാസൗണ്ട് സ്കാനിംഗിന് അഞ്ച് ആഴ്ചകള്‍ക്ക് ശേഷം നടത്തിയ സ്കാനിംഗിലാണ് രണ്ടാമത് ഒരു കുട്ടിയെക്കൂടി ഗര്‍ഭം ധരിച്ചതായി കണ്ടെത്തിയത്.
ലോകത്ത് 0.3 ശതമാനം സ്ത്രീകളില്‍ മാത്രം സംഭവിക്കുന്ന ഈ അവസ്ഥയെ സൂപ്പര്‍ഫെറ്റേഷന്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഒന്നിനു പിറകെ ഗര്‍ഭം ധരിക്കുമെങ്കിലും മിക്ക കേസുകളിലും രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭത്തില്‍ തന്നെ മരിക്കാറാണ് പതിവ്.
2008ല്‍ യൂറോപ്യന്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി ആന്‍ഡ് റീപ്രൊഡക്ടീവ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുളള പത്തില്‍ താഴെ കേസുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.