അന്യഗ്രഹജീവികള്‍, മനുഷ്യകുലത്തിന്റെ ആരംഭകാലം മുതല്‍ ഏവരെയും ആകാംക്ഷയില്‍ നിര്‍ത്തുന്ന വാര്‍ത്തയാണ്. പല ഘട്ടങ്ങളില്‍ പലരും അന്യഗ്രഹജീവികളെ കണ്ടെന്ന വാദവുമായെത്തി. എന്നാല്‍ അതൊന്നും യാഥാര്‍ഥ്യമായിരുന്നില്ല. ഇപ്പോള്‍ ഒരുകൂട്ടം ശാസ്ത്രകുതികികള് ചൊവ്വയില്‍ മനുഷ്യസ്ത്രീയെ കണ്ടെത്തിയെന്ന വാദവുമായി എത്തിയിരിക്കുന്നു. അതും മരിച്ചുകിടക്കുന്ന സ്ത്രീയെ.
അന്യഗ്രഹ ഗവേഷകന് സ്കോട്ട് സി വാറിംഗാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നാസ പകര്‍ത്തിയ ചിത്രമാണ് ഇയാള്‍ ഷെയര്‍ ചെയ്തത്. ചൊവ്വയില്‍നിന്നും ലഭിച്ച പ്രാധാന്യമുള്ള ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണിതെന്ന് സ്കോട്ട് പറഞ്ഞു. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചൊവ്വയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യസാദൃശ്യമുള്ള ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. 1700കളില്‍ സ്ത്രീകള്‍ ഭൂമിയില്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.