കൊടുവള്ളി: കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പോലീസിൽ പിടിക്കപ്പെട്ട മുൻ യുവമോർച്ച നേതാവ് കള്ളനോട്ടുമായി വീണ്ടും അറസ്റ്റില്‍. തൃശൂർ കൊടുങ്ങല്ലൂർ അഞ്ചാംപരത്തി സ്വദേശി രാകേഷാണ് ഒരു ലക്ഷത്തി നാൽപതിനായിരം രൂപയുടെ കള്ളനോട്ടുമായി പിടിയിലായത്.
രാകേഷിനൊപ്പം മലപ്പുറം ഒതായി സ്വദേശി സുനീർ അലി എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളിയിൽനിന്നാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.
യുവമോർച്ച നേതാവായിരുന്ന രാകേഷ് 2017 ജൂണിൽ ഒന്നരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി തൃശൂർ പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് ഇയാൾ വീണ്ടും കള്ളനോട്ടടി ആരംഭിച്ചത്. ഇതിനു മുന്‍പ് അറസ്റ്റിലായ സമയത്ത് യുവമോർച്ചയിൽനിന്ന് രാകേഷിനെ പുറത്താക്കിയിരുന്നു.