കല്യാണത്തിനുശേഷം വധൂവരന്മാരെയും കൊണ്ട് ഒരു മലമുകളില്‍ എത്തിയതായിരുന്നു ഫോട്ടോഗ്രാഫര്‍. മറ്റേതൊരു ഫോട്ടോപിടുത്തക്കാരനെയുംപോലെ അല്പം വ്യത്യസ്തതയാണ് അയാളും ആഗ്രഹിച്ചത്. വധു സന്തോഷത്തോടെ നില്ക്കുന്ന ചിത്രത്തിനു പശ്ചാത്തലമായി പറന്നുനീങ്ങുന്ന ഒരു ഹെലികോപ്റ്റര്‍ കൂടിയായാല്‍ അടിപൊളിയാകില്ലേ. നിമിഷങ്ങള്‍ക്കുള്ളില്‍ ഹെലികോപ്റ്ററെത്തി. ചിത്രീകരണം തുടങ്ങി. ഹെലികോപ്റ്റര്‍ യുവതിയുടെ തലയ്ക്കു മുകളിലൂടെ പറത്തി. എന്നാല്‍ പൈലറ്റിന്റെ നിയന്ത്രണം വിട്ടതാണോ എന്നറിയില്ല. ഹെലികോപ്റ്റര്‍ വളരെ താഴ്ന്നു വധുവിന്റെ തലയില്‍ ഇടിച്ചു ഇടിച്ചില്ലെന്നമട്ടില് പറന്നുപോയി. കാറ്റിന്റെ ശക്തിയില്‍ വധു നിലതെറ്റി വീഴുകയും ചെയ്തു. വീഡിയോ കാണാം.
ആ ഹെലികോപ്റ്റര്‍ അല്പംകൂടി താണിരുന്നെങ്കില്? വിവാഹവീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി കഷ്ടിച്ച് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു
