വെള്ളച്ചാട്ടത്തിന് മുകളില്‍ ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് ഒരു സ്ത്രീയുടെ ട്രിപ്പീസ് കളി. അമേരിക്കക്കാരിയായ ഇലന്‍ഡിറ വലെന്‍ഡ എന്ന മുപ്പത്തിയഞ്ചുകാരിയാണ് സ്വന്തം ഭര്‍ത്താവിന്റെ ഗിന്നസ് റെക്കോര്‍ഡ് മറികടക്കാനായി ഈ അപൂര്‍വ്വ സാഹസത്തിന് മുതിര്‍ന്നത്. ചെറിയ സാഹസമൊന്നുമല്ല കഴിഞ്ഞ ദിവസം ഈ സ്ത്രീ കാഴ്ചവെച്ചത്. അങ്ങനെ ഏറ്റവും കൂടുതല്‍ ഉയരത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്നയാള്‍ (76 മീറ്റര്‍) എന്ന ഇലന്‍ഡിറയുടെ ഭര്‍ത്താവിന്റെ ഗിന്നസ് റെക്കോര്‍ഡ് പാഴാക്കിക്കൊണ്ട് 91 മീറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ക്കുകയും ചെയ്തും ഇലന്‍ഡിറ.
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തി അതിന്റെ താഴ്ഭാഗത്ത് കയര്‍ തൂക്കിയിട്ട് അതിലെ വളയത്തില്‍ പിടിപ്പിച്ച കയറില്‍ കടിച്ച് പിടിച്ച് തൂങ്ങിയൊരു ഡാന്‍സ്. ഏഴു മുതല്‍ എട്ടുവരെ മിനിട്ടോളമാണ് ഇലന്‍ഡറ തന്റെ സാഹസിക പ്രകടനം തുടര്‍ന്നത്. കടിച്ച് തുങ്ങുക മാത്രമല്ല സംഗീതത്തിന്റെ അകമ്പടിയോടെ പലതരത്തിലുള്ള നൃത്തച്ചുവടുകള്‍ വയ്ക്കുകയും ചെയ്തു എന്നതാണ് ഇലന്‍ഡിറയെ വീണ്ടും താരമാക്കുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിന് കുറുകെയിട്ട കയറിലൂടെ നടന്ന് ഭര്‍ത്താവ് റെക്കോര്‍ഡിട്ടതിന്റെ അഞ്ചാം വാര്‍ഷികത്തിലാണ് ഇലന്‍ഡറ മറ്റൊരു റെക്കോര്‍ഡിട്ടത് എന്നതും ശ്രദ്ധേയമാണ്. സമാനമായ സാഹസങ്ങള്‍ ഇനിയും തുടരാന്‍ തന്നെയാണ് മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ഇന്‍ഡിറയുടെ തീരുമാനം.