രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായി, നെഞ്ചുവിരിച്ച്, ഒടുവില്‍, വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് തിരിച്ചെത്തി. കോടിക്കണക്കിന് ജനങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനും വിരാമവുമായി. പറഞ്ഞതിലും ഏതാനും മണിക്കൂറുകള്‍ താമസിച്ചെങ്കിലും വാഗ അതിര്‍ത്തിയില്‍ വച്ച് പാക്കിസ്ഥാന് അഭിനന്ദിനെ ഇന്ത്യയ്ക്ക് കൈമാറി.
അഭിനന്ദിനനെ കൈമാറുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ച സമയത്ത് ആ ദൃശ്യങ്ങള്‍ കണ്ടവരുടെയെല്ലാം മനസില്‍ കടന്നു കൂടിയ ഒരു ചോദ്യം കൂടിയുണ്ട്. അഭിനന്ദനെ എത്തിച്ച സംഘത്തിലുണ്ടായിരുന്ന ആ വനിത ആരാണ് എന്നത്. അഭിനന്ദനന്റെ തിരിച്ചു വരവിനൊപ്പം തന്നെ രാജ്യം ഈ വിഷയവും ചര്‍ച്ച ചെയ്തു.
പാക്കിസ്ഥാന് വിദേശകാര്യ ഓഫീസിലെ ഇന്ത്യയുടെ കാര്യങ്ങള്‍ക്കുള്ള ഡയറക്ടര്‍, ഡോ. ഫരീഖ ബുഗ്തി ആയിരുന്നു അത്. ഇന്ത്യന്‍ ഫോറിന് സര്‍വീസ്(ഐഎഫ്എസ്) എന്നതിനു തുല്യമായി പാക്കിസ്ഥാനിലുള്ള ഫോറിന് സര്‍വീസ് ഓഫ് പാക്കിസ്ഥാന്(എഫ്എസ്പി) ഉദ്യോഗസ്ഥയാണിവര്‍.
പാക്കിസ്ഥാന് തടവിലുളള ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന്റെ കേസ് ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഡോ.ഫരീഖ.
കഴിഞ്ഞ മാസം കുല്ഭൂഷണ് ജാദവിന്റെ കേസ് ഹേഗിലെ രാജ്യാന്തര കോടതിയില്‍ പരിഗണിച്ചപ്പോഴും ഫരീഖ നടപടിക്രമങ്ങള്‍ക്കായി അവിടെ എത്തിയിരുന്നു. 2005 ലാണ് പാക്കിസ്ഥാന് വിദേശകാര്യ ഓഫിസില്‍ ഫരീഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.