ചെന്നൈ: സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ചെന്നൈ ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ ഡി. മാഗേഷ് കുമാറിനെതിരെയാണ് നടപടി.
ഇയാൾക്കെതിരേ കേസെടുക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. മാഗേഷ് കുമാറിനെതിരേ കഴിഞ്ഞ ആഴ്ചയാണ് സഹപ്രവർത്തകയായ വനിതാ കോൺസ്റ്റബിൾ ലൈംഗികാതിക്രമപരാതി നൽകിയത്.
കഴിഞ്ഞ കുറച്ചുനാളുകളായി പിന്നാലെ നടന്ന് ഉപ്രദവിക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. പിന്നാലെ പരാതിയിൽ വകുപ്പു തല അന്വേഷം നടത്താൻ ഡിജിപി നിർദേശം നൽകി.
വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സഹപ്രവർത്തകരുടെ മൊഴി ശേഖരിച്ചതിൽനിന്നും മാഗേഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. വനിതാ കോൺസ്റ്റബിൾ തന്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കിയിരുന്നു. മറ്റൊരു വനിത കോൺസ്റ്റബിളും ഇയാൾക്കെതിരേ സമാനമായ പരാതി നൽകിയിട്ടുണ്ട്.