വ​നി​താ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ൺ​ലൈ​ൻ വ​ഴി 59.5 ല​ക്ഷം ത​ട്ടി; ഫോ​ണി​ൽ​നി​ന്ന് അ​ശ്ലീ​ല വീ​ഡി​യോ വ​ന്നെ​ന്ന് ആ​രോ​പി​ച്ചാ​ണു പ​ണം ത​ട്ടി​യ​ത്

ന്യൂ​ഡ​ൽ​ഹി: വ​നി​താ ഡോ​ക്ട​റു​ടെ ഫോ​ണി​ൽ​നി​ന്ന് അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘം 59.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. നോ​യി​ഡ സെ​ക്ട​ർ 77-ൽ ​താ​മ​സി​ക്കു​ന്ന ഡോ. ​പൂ​ജ ഗോ​യ​ലി​നെ ക​ബ​ളി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്.

ജൂ​ലൈ 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടെ​ലി​ഫോ​ൺ റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി ഡോ​ക്ട​ർ പൂ​ജ ഗോ​യ​ലി​ന് ഒ​രു ഫോ​ൺ കോ​ളെ​ത്തി. ഡോ​ക്ട​റു​ടെ ഫോ​ണി​ൽ​നി​ന്ന് അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് ഇ​യാ​ൾ ആ​രോ​പി​ച്ച​ത്. എ​ന്നാ​ൽ ഡോ​ക്ട​ർ ഇ​ത് നി​ഷേ​ധി​ച്ചു. ഇ​തോ​ടെ വീ​ഡി​യോ കോ​ൾ ക​ണ​ക്ട് ചെ​യ്യ​ണ​മെ​ന്നും തെ​ളി​വ് കാ​ണി​ക്കാ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

വീ​ഡി​യോകോ​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​തം ആ​യി​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഡോ​ക്ട​റെ വീ​ഡി​യോ കോ​ളി​ൽ ആ​ഡ് ചെ​യ്തു. വീ​ഡി​യോ കോ​ൾ സ്വീ​ക​രി​ച്ച​തോ​ടെ യു​വ​തി​യോ​ട് ത​ട്ടി​പ്പ് സം​ഘം ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലാ​ണെ​ന്ന് പ​റ​ഞ്ഞു. 48 മ​ണി​ക്കൂ​റോ​ളം ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഘം ഇ​തി​നി​ടെ 59,54,000 രൂ​പ ഒ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​പ്പി​ച്ചു.

താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് പി​ന്നീ​ടു മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ സൈ​ബ​ർ ക്രൈം ​സെ​ല്ലി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പൂ​ജ പ​ണം കൈ​മാ​റി​യ അ​ക്കൗ​ണ്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി നോ​യി​ഡ സൈ​ബ​ർ ക്രൈം ​അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​വേ​ക് ര​ഞ്ജ​ൻ റാ​യ് പ​റ​ഞ്ഞു.

Related posts

Leave a Comment