ആ​റു കോ​ടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; തു​ട​ര​ന്വേ​ഷ​ണ ഏജൻസിയെ സംബന്ധിച്ച് അവ്യക്തത


നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​റു കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യെ സം​ബ​ന്ധി​ച്ച് അ​വ്യ​ക്ത​ത തു​ട​രു​ന്നു.

നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​നി​ക​ളാ​യ കാ​നെ സിം​പോ ജൂ​ലി (21), ഇ​ഫോ​മ ക്യൂ​ൻ അ​നോ​സി (33) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച നെ​ടു​മ്പാശേ​രി​യി​ൽ പി​ടി​യി​ലാ​യ​ത്.

എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം (ഡിആ​ർഐ) അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ തു​ട​ര​ന്വേ​ഷ​ണം സാ​ധാ​ര​ണ​യാ​യി നാർ​ക്കോ​ട്ടി​ക് ബ്യൂ​റോ​യ്ക്ക് കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ ഈ ​കേ​സ് ഇ​തു​വ​രെ നാ​ർ​ക്കോട്ടി​ക് ബ്യൂറോ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡിആ​ർഐ​യ്ക്ക് പ​രി​മി​തി​യു​ണ്ട്.

കേ​സ് നാർ​ക്കോ​ട്ടി​ക് ബ്യൂറോ​യ്ക്ക് കൈ​മാ​റി​യാ​ൽ മാ​ത്ര​മേ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

Related posts

Leave a Comment