കുമരകം: കുമരകത്ത് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. കുമരകത്തെ സ്കൂളുകളുടെ സമീപമുള്ള വിജനമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പരിശോധനയിൽ കുമരകം കുറുപ്പംപറമ്പിൽ ശ്രീജിത്ത് (36) പിടിയിലായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ വ്യക്തിയാണ് കഞ്ചാവു കച്ചവടത്തിന് പിടിയിലായ ശ്രീജിത്ത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം . വില്പന നടത്താൻ പാകത്തിൽ ചെറിയ പൊതികളാക്കി വച്ചിരുന്ന കഞ്ചാവാണ് പുതിയകാവ് റോഡിൽനിന്നും കോട്ടയം എക്സെെസ് സ്ക്വാഡ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
50 ഗ്രാമിന് 2500 രൂപ നിരക്കിലാണ് സ്ഥിരം ഉപഭാേക്താക്കൾക്ക് കഞ്ചാവു നൽകിയിരുന്നതെന്നാണ് വെളിപ്പെടുത്തൽ. കുമരകത്തെ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നും കഞ്ചാവും ഉപയാോഗം വർധിക്കുന്നുവെന്ന ആശങ്കകൾക്ക് ശക്തി പകരുന്നതാണ് ഇന്നലത്തെ കഞ്ചാവു വേട്ട.
കുമരകത്തെ യുവജനങ്ങളുടെ നാശത്തിന് പ്രധാന കാരണമായ ലഹരി ഉപയാോഗം നിയന്ത്രിക്കാൻ കൂടുതൽ ശക്തമായ നടപടികൾ എക്സൈസും പോലീസും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.