മ​യ​ക്കു​മ​രു​ന്ന് കേ​സ്; ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ ഷീ​ല​യെ കു​ടു​ക്കി​യത് അടുത്ത ബന്ധു? പണികൊടുത്തത് ബംഗളൂരുവിൽ നിന്നെത്തി; യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

ചാ​ല​ക്കു​ടി: മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ ചാ​ല​ക്കു​ടി​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ ഷീ​ല​യെ കു​ടു​ക്കി​യ​ത് ബ​ന്ധു​ക്ക​ളാ​ണെ​ന്ന സം​ശ​യം ശ​ക്ത​മാ​കു​ന്നു. ത​ന്‍റെ ഉറ്റ ബന്ധുവാ​ണ് കു​ടു​ക്കി​യ​തെ​ന്ന് ഷീ​ല എ​ക്സൈ​സി​നോ​ട് നേരത്തെ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ബം​ഗ​ളൂ​രുവി​ൽനി​ന്നെ​ത്തി​യ ഈ ബന്ധു ത​ന്‍റെ വാ​ഹ​ന​ത്തി​ലെ ബാ​ഗി​ൽ മ​യ​ക്കു​മ​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്ന വസ്തു വ​ച്ചെന്നാ​ണ് ആ​രോ​പ​ണം.

എ​ന്താ​യാ​ലും എ​ക്സൈ​സ് കൊ​ണ്ടു പോ​യ എ​ൽ​എ​സ്ഡി സ്റ്റാ​ന്പ് പോലുള്ള ഈ വസ്തു പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന​ല്ല, വെ​റും ക​ട​ലാ​സ് മാ​ത്ര​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ 72 ദിവസം വി​യ്യൂ​ർ ജ​യി​ലി​ൽ കി​ട​ന്ന ഷീ​ല​യെ മോചിപ്പിക്കുക​യാ​യി​രു​ന്നു.

ആ​രോ വി​ളി​ച്ചു പ​റ​ഞ്ഞ​ത​നു​സ​രി​ച്ചെ​ന്നപോ​ലെ​യാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്‍റെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ വ​ന്ന് മ​റ്റൊ​ന്നും പ​രി​ശോ​ധി​ക്കാ​തെ ബാ​ഗ് മാ​ത്രം ചോ​ദി​ച്ച​ത്.

ബാ​ഗ് സ്കൂ​ട്ട​റി​ലാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മ​ക​നെ വി​ളി​ച്ചു വ​രു​ത്താ​ൻ പ​റ​യു​ക​യും പി​ന്നീ​ട് ബാ​ഗെ​ടു​ത്ത് കൃ​ത്യ​മാ​യി അ​തി​ന്‍റെ അ​റ​യി​ൽ വ​ച്ചി​രു​ന്ന എ​ൽ​എ​സ്ഡി സ്റ്റാ​ന്പെ​ന്ന് പ​റ​യു​ന്ന​ത് വസ്തു എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നെന്ന് ഷീല പറഞ്ഞു.

തുടർന്ന് എ​ക്സൈ​സ് ഓ​ഫീ​സി​ലെ​ത്തി​ക്കു​ക​യും പി​ന്നീ​ട് ജ​യി​ലി​ല​ട​യ്ക്കു​ക​യും ചെ​യ്തു.എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് താ​ൻ ഇ​ങ്ങ​നെ​യൊ​ന്നും ചെ​യ്യാ​റി​ല്ലെ​ന്നും അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞി​ട്ടും ഒ​ന്നും കേ​ട്ടി​ല്ല. ഒ​ന്ന​ര മാ​സ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്.

ത​ന്നെ യ​ഥാ​ർ​ഥ​മാ​യി നി​രീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​ങ്ങ​നെ​യൊ​ന്നും ചെ​യ്യാ​ത്ത ആ​ളാ​ണെ​ന്ന് മ​ന​സി​ലാ​കു​മാ​യി​രു​ന്നു​വെ​ന്നും ഷീ​ല പ​റ​ഞ്ഞു. ഈ ​ച​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ഷീ​ല ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

താ​ൻ ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് എ​ല്ലാം അ​നു​ഭ​വി​ച്ചു ക​ഴി​ഞ്ഞു. മാ​ന​ന​ഷ്ട​ക്കേസ് ഫ​യ​ൽ ചെ​യ്യു​ം. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കും. ആ​രാ​ണ് ത​നി​ക്കെ​തി​രേ ഈ ച​തി ചെ​യ്ത​തെ​ന്ന് അറിയണം-ഷീ​ല ​പറയുന്നു.

എ​ക്സൈ​സി​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment