തിരുവനന്തപുരം: ലഹരിക്കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി സർക്കാർ. ലഹരിക്കേസ് തടവുകാരുടെ പരോൾ റദ്ദാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനമിറക്കി.
അസാധാരണ അവധികളും അടിയന്തിര പരോളും റദ്ദാക്കി. ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് സർക്കാർ വിജ്ഞാപനമിറക്കിയത്.
അതേസമയം സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിൽ പോലീസിന്റെ ഡ്രോൺ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡ് പരിസരങ്ങളും പാർക്കിംഗ് കേന്ദ്രങ്ങളും പരിശോധിക്കും. ലൊക്കേഷൻ വീഡിയോയും ഫോട്ടോകളും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് നൽകും.