കൊച്ചി: രാസലഹരിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ വീട്ടില്‍നിന്ന് പാലാരിവട്ടം പോലീസാണ് രാസലഹരി പിടികൂടിയത്. ഇതിനു പിന്നാലെ ഇയാളെയും മൂന്നു വനിതാ സുഹൃത്തുക്കളെയും പ്രതിയാക്കി പോലീസ് കേസെടുത്തു. തുടര്‍ന്ന് എല്ലാവരും ഒളിവില്‍ പോയി.
എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് നേരത്തെ യൂട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്ന് നിഹാദ് വീഡിയോയില്‍ പറഞ്ഞിരുന്നു. “തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നായിരുന്നു നിഹാദ് വീഡിയോയില്‍ വ്യക്തമാക്കിയത്.
ഗെയിമിംഗ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് കണ്ണൂര്‍ സ്വദേശിയായ “തൊപ്പി’. യൂട്യൂബില്‍ ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് തൊപ്പിക്കുണ്ട്.
തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികള്‍ വഴിതെറ്റുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാര്‍. മോശം പദപ്രയോഗങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമുള്‍പ്പെടെ ടോക്സിക് മനോഭാവങ്ങളാണ് തൊപ്പിയുടെ വീഡിയോകളില്‍ പ്രധാനം.
കഴിഞ്ഞവര്‍ഷം പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനും “തൊപ്പി’ക്കെതിരേ മലപ്പുറം പോലീസ് കേസെടുത്തിരുന്നു.