കൊട്ടാരക്കര: മാരക ലഹരി ഗുളികകളും കഞ്ചാവുമായി ദന്പതികളെ കൊട്ടാരക്കര എക്സൈസ് സംഘം പിടികൂടി. ചക്കുവരക്കൽ കോക്കാട് വാടകയ്ക്കു താമസിക്കുന്ന സുധി ബാബു (35 ) ഭാര്യ ജിൻസി (33) എന്നിവരാണ് പിടിയിലായത്.
അഞ്ചു സ്ട്രിപ്പുകളിലായി 47 നിട്രോസപാൻ എന്ന ലഹരി ഗുളികകളും 10 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മയക്കുമരുന്ന് ഉപയോക്താക്കളെയും വിപണനക്കാരെയും പിടികൂടാൻ എക്സൈസിലെ ഷാഡോ വിഭാഗത്തെ എല്ലാ സ്ഥലത്തും വിന്യസിച്ചിട്ടുള്ളതായി സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രാജേഷ്. കെ. എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ ജോസ്, ദിലീപ് കുമാർ, നിഖിൽ. എം. എച് , കൃഷ്ണരാജ്. കെ. ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അർച്ചന കുമാരി, എക്സൈസ് ഡ്രൈവർ അജയ കുമാർ. എം.എസ് എന്നിവർ പങ്കെടുത്തു.