ല​ഹ​രി വി​മു​ക്ത പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പ് ; ലഹരിവിമുക്ത പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കൈപ്പറ്റിയവർ ആ പണം   ഉപയോഗപ്പെടുത്തുന്നില്ലെന്ന് എക്സൈസ്

കോ​ട്ട​യം: എ​ക്സൈ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി വി​മു​ക്ത പ്ര​വ​ർ​ത്ത​ന​മാ​യ വി​മു​ക്തി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മമാ​ക്കാ​ൻ തീ​രു​മാ​നം. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 25000 രൂ​പ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്ക് 50000 രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന ഈ ​തു​ക പ​ല സ്ഥാ​പ​ന​ങ്ങ​ളും വാ​ങ്ങി​യി​ട്ടി​ല്ല.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, ല​ഘു ലേ​ഖ വി​ത​ര​ണം, ല​ഹ​രി വി​രു​ദ്ധ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യ്ക്കാ​യാ​ണ് തു​ക വി​നി​യോ​ഗി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ തു​ക കൈ​പ്പ​റ്റി​യി​ട്ടു​ള്ള​വ​ർ ഈ ​രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തു സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​രി​ൽ നി​ന്നും ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം​തേ​ടി.

വി​മു​ക്തി പ​ദ്ധ​തി​യു​ടെ വാ​ർ​ഡ്ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ബി. എ​സ് തി​രു​മേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട്രേ​റ്റി​ൽ ചേ​ർ​ന്ന വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യു​ള്ള വി​മു​ക്തി പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി ത​ല​ങ്ങ​ളി​ലും വാ​ർ​ഡു​ക​ളി​ലും ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ല.

വാ​ർ​ഡു​ത​ല സ​മി​തി​ക​ളി​ൽ തീ​രു​മാ​നി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ല​ഹ​രി വ​ർ​ജ​ന മി​ഷ​നി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ർ​ഡ് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ. ​അ​ബ്ദു​ൾ​ക​ലാം വി​ശ​ദീ​ക​രി​ച്ചു.

93 സ്കൂ​ളു​ക​ളി​ൽ ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ല​ഹ​രി വി​രു​ദ്ധ ക്ല​ബു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള 120 സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 170 സ്കൂ​ളു​ക​ളി​ൽ പ​രാ​തി പെ​ട്ടി​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലും ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു വ​രി​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ണ്ണി പാ​ന്പാ​ടി, എ​ഡി​എം അ​ല​ക്സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts