തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിക്കടത്തുകാരായ സ്ഥിരം കുറ്റവാളികളുടെ പട്ടികയുമായി പോലീസ്. വൻതോതിൽ ലഹരി കടത്തി വിൽപ്പന നടത്തുന്നവർ, നിരവധി പ്രാവശ്യം ലഹരി കേസിൽ ഉള്‍പ്പെടുന്നവർ, രാജ്യാന്തര ബന്ധമുള്ളവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ പ്രത്യേകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് കുറ്റവാളികളുടെ പട്ടിക തയാറാക്കിയത്.1681 പേരുള്ള സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ 162 പേരെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്നുള്ള ശിപാര്‍ശ പോലീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി.
ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിടേണ്ടത്. അതേസമയം കരുതൽ തടങ്കലിന്റെ കാര്യത്തിൽ ഇതേവരെ ഉത്തരവിറങ്ങിയിട്ടില്ല.
പോലീസിന്റെ പട്ടികയിൽ ഏറ്റവും കൂടുതൽ ലഹരിക്കടത്തുകാരുള്ളത് കണ്ണൂരിലാണ്. 465 പേരാണ് പട്ടികയിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള വയനാടും കാസര്‍ഗോഡും 210 പേര് വീതമാണുള്ളത്.
കൊല്ലം സിറ്റിയില്‍ 189 പേരുണ്ടെന്നും പൊലീസ് പട്ടിക പറയുന്നു. കോഴിക്കോട് റൂറലിൽ 184 കുറ്റവാളികളും പട്ടികയിലുണ്ട്.ഇന്റലിജൻസിന്റെ കൂടി സഹായത്തോടെ അതീവ രഹസ്യമാക്കിയാണ് ഓരോ ജില്ലയിലും പട്ടിക തയാറാക്കി കൈമാറിയത്.
ലഹരിക്കടത്തില്നിന്നു സ്വത്ത് സമ്പാദിച്ചവര്‍ക്കെതിരെയും നടപടിയുണ്ട്. 114 പേരില്‍ ഏറെയും എറണാകുളം ജില്ലയിലാണ്.
ഈ വര്‍ഷം ഒക്ടോബര്‍ വരെ ലഹരി കേസില്‍ 24,779 പേരെ പോലീസ് മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്.