സ്കൂളുകൾ കുട്ടികൾക്കിടയിൽ ലഹരിയെത്തിക്കാൻ വൻ മാഫിയ സംഘം തന്നെയുണ്ടെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തലിൽ നിന്ന് മനസിലാകുന്നത്.
കക്കാട് നിന്ന് ഒരു ഏജന്റ് വഴി സ്കൂളിൽ പഠിക്കുന്ന ആൺകുട്ടികളെ ഉപയോഗിച്ചാണ് ലഹരി വിൽപ്പന നടത്തുന്നത്.പ്രായത്തിൽ മൂത്ത ആളുകളുമായാണ് 16 കാരന് കൂട്ടെന്ന് പെൺകുട്ടി പറയുന്നത്.
16 കാരന്റെ സഹോദരനിൽ നിന്നാണ് ലഹരി ഉപയോഗം പഠിച്ചതെന്നും അവരുടെ സുഹൃത്തുക്കൾ വഴി ഒപ്പം ഇരുന്നും 16 കാരൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറഞ്ഞിട്ടുണ്ട്.
മാരകമയക്കുമരുന്നായ എംഡിഎംഎവരെ ഉപയോഗിക്കും. പലപ്പോഴും ഗോവയിൽ പോയി വാങ്ങിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
ആദ്യം ഒരാളെ വലയിലാക്കുകയും പിന്നീട് അവരുടെ സുഹൃത്തുക്കളോട് ലഹരി ഉപയോഗിക്കാൻ ഉപദേശിക്കുകയും ചെയ്യും.
അവരുടെ വാക്ക് കേൾക്കുന്ന പെൺകുട്ടി ആദ്യം അടുത്ത സുഹൃത്തിന് ലഹരി ഉപയോഗത്തെക്കുറിച്ചും അത് ഉപയോഗിച്ചാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കും.
ഇത് ഉപയോഗിച്ചില്ലെങ്കിൽ നിന്നെ ഒന്നിനും കൊള്ളില്ലെന്ന് പറയുകയും ചെയ്യും.എന്നാൽ, തന്റെ സുഹൃത്തിന്റെ മുന്നിൽ വില പോകാതിരിക്കാനും എന്താണ് ഇതെന്ന് അറിയാനുള്ള കൗതുകം കൊണ്ടും ഉപയോഗിക്കും.
ആദ്യ രണ്ട് മൂന്ന് ദിവസം അടുപ്പിച്ച് സൗജന്യമായി ഉപയോഗിക്കാൻ കൊടുക്കും. പിന്നീട്, ഇത് ഇല്ലാതെ പറ്റില്ലെന്ന സാഹചര്യം വരുമ്പോൾ വലിയ തുക ആവശ്യപ്പെടുകയും ലഹരിക്കായി ഇത് കൊണ്ടുവന്ന് കൊടുക്കുകയും ചെയ്യും.
ഇതാണ് ലഹരി മാഫിയ സംഘം ചെയ്യുന്നത്. സ്കൂളുകളിൽ കൗൺസലിംഗോ മറ്റോ ഏർപ്പെടുത്തിയാൽ മാത്രമേ എത്രപേർ ഇതിൽ അടിമപെട്ടിട്ടുണ്ടെന്ന് അറിയാൻ കഴിയൂ.