കൊച്ചി: നഗരത്തില്‍ വില്പനയ്ക്കായി കൊണ്ടുവന്ന ലഹരി മരുന്നുമായി ടാക്സി ഡ്രൈവറായ യുവാവ് പിടിയിലായ സംഭവത്തെത്തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാനൊരുങ്ങി പോലീസ്.
ഇത്തരം മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കേണ്ടതാണെന്നും വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു.
ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ ചില്ലറ വില്പനയ്ക്കു ശ്രമിക്കുന്നതിനിടെ മൂവാറ്റുപുഴ വാഴപ്പിള്ളി പുത്തന്‍വേലിക്കര അന്‍വര്‍ സാദിഖ് (26) ആണ് പിടിയിലായത്. കാക്കനാട് ഇടച്ചിറ ഭാഗത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്.
കാക്കനാട്, തൃപ്പൂണിത്തുറ ഭാഗത്തുള്ള യുവാക്കള്‍ക്കാണ് പ്രതി ലഹരി മരുന്ന് വിറ്റിരുന്നതെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നിര്‍ദേശാനുസരണം
നര്‍കോട്ടിക് അസി. കമ്മീഷണര്‍ ബിജി ജോര്‍ജ്, ഡാന്‍സാഫ് എസ്ഐ ജോസഫ് സാജന്, ഇന്‍ഫോപാര്‍ക്ക് എസ്ഐ രാധാകൃഷ്ണന്, എഎസ്ഐ ഹനീഫ് ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.