പാറശാല: മദ്യ ലഹരിയിൽ മരുമകൻ ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ പ്ലാമൂട്ടുകടക്കു സമീപം കടകുളത്താണ് സംഭവം.
പ്ലാമൂട്ടുക്കട കാന്തളൂർ ചീനിവിള വീട്ടിൽ തങ്കം(65 )ആണ് മരിച്ചത്. സംഭവത്തിനെ തുടർന്ന് മകളുടെ ഭർത്താവു റോബർട്ടിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: തങ്കത്തിന്റെ മകൾ പ്രീതയുടെ ആദ്യ ഭർത്താവു മരിച്ചതിനെ തുടർന്ന് മൂന്ന് വർഷlaharimarത്തോളമായി റോബർട്ടുമൊത്തു തങ്കത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്ന്.
റോബർട്ട് മദ്യപിച്ചുവന്നു വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. പതിവുപോലെ മർദനമേറ്റുള്ള പ്രീതയുടെ നിലവിളികേട്ട് തടയാനെത്തിയ തങ്കത്തിന്റെ തലയിൽ തടികൊണ്ടടിക്കുകയായിരുന്നു.
തങ്കത്തിനെ നാട്ടുകാർ പാറശാല താലൂക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെ ഒരുമണിയോടെ മരിച്ചു.